തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂര്‍ എ ഡി എം നവീൻ ബാബുവിന്‍റെ മരണത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.ഇത് വേദനിപ്പിക്കുന്ന സംഭവമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരം കാര്യങ്ങള്‍ ഇനിയും ആവർത്തിക്കാതിരിക്കാനായി ശക്തമായ നടപടി ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
പിണറായി വിജയൻ ആദ്യമായാണ് നവീൻ ബാബുവിന്‍റെ വിഷയത്തില്‍ പരസ്യ പ്രതികരണവുമായി എത്തുന്നത്. അദ്ദേഹത്തിൻ്റെ പ്രതികരണം സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന അവസരത്തിലാണ്.
നിർഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവർക്ക് സംരക്ഷണം നല്‍കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആരെയും അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യംചെയ്യാൻ അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു.