കോഴിക്കോട്:കനാലില്‍ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ 8ാം ക്ലാസ് വിദ്യാര്‍ത്ഥി മരണപ്പെട്ടു. മുചുകുന്ന് ആശാരി കണ്ടി രാധാകൃഷ്ണന്റെയും ബീനയുടെയും മകന്‍ ജ്യോതിഷ് പ്രണവ് (13) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം കനാല്‍ വെള്ളത്തില്‍ കുളിക്കാനിറങ്ങിയ പ്രണവ് വെള്ളത്തിനടിയിലൂടെ നീന്തവെ കല്ലില്‍ തലയടിച്ചാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്നര്‍ ബഹളം വച്ച് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ കൊയിലാണ്ടി ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊയില്‍ക്കാവ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. സഹോദരി: മായകീര്‍ത്തന (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി, കൊയിലാണ്ടി ഹൈസ്‌കൂള്‍).