സൗദിയിൽ വിദേശി വിദ്യാർഥികൾക്ക് സ്റ്റുഡന്റ്സ് വിസ

റിയാദ് – സൗദി അറേബ്യയിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കാനാഗ്രഹിക്കുന്ന വിദേശ രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് സ്റ്റുഡന്റ്സ് വിസ നൽകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. സ്റ്റഡി ഇൻ കെഎസ്എ എന്ന പ്ലാറ്റ്ഫോം വഴിയാണ് സ്റ്റുഡന്റ്സ് വിസ നൽകുകയെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽബുൻയാൻ വ്യക്തമാക്കി.

റിയാദിൽ നടന്നുവരുന്ന ഹ്യൂമൻ കപാസിറ്റി ഇനീഷ്യേറ്റീവിൽ പുതിയ വിസ പദ്ധതി സൗദി വിദേശകാര്യമന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി ലോഞ്ച് ചെയ്തു. പുതിയ വിസ പദ്ധതി സൗദിയിൽ പഠിക്കാനാഗ്രഹിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് ഗുണകരമാകും.

നിലവിൽ സൗദി യൂണിവേഴ്സിറ്റികളിൽ വിദ്യാർഥികളുണ്ടെങ്കിലും ഭൂരിഭാഗം പേരും ആശ്രിതവിസയിലുള്ളവരാണ്. എന്നാൽ ഇനി മുതൽ വിദേശികൾക്ക് ഡിഗ്രിക്കോ പിജിക്കോ അപേക്ഷിക്കുമ്പോൾ കൂടെ സ്റ്റുഡന്റ്സ് വിസക്ക് കൂടി അപേക്ഷ നൽകാം. ഹ്രസ്വ, ദീർഘ കാലാവധിയുള്ള കോഴ്സുകൾക്കെല്ലാം ഇത് ബാധകമാണ്.

spot_img

Related Articles

Latest news