ഫേസ്ബുക്ക് ലൈവില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം; ‘മെറ്റ’യുടെ ഇടപെടല്‍, ജീവൻ രക്ഷിച്ചു

ത്തര്‍പ്രദേശില്‍ നിന്നുള്ള 23 കാരനാണ് ഫേസ്ബുക്ക് ലൈവില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍, 15 മിനിറ്റുകള്‍ക്കകം ഗാസിയാബാദിലെ യുവാവിന്റെ വീട്ടിലെത്തിയ പൊലീസ് ശ്രമം പരാജയപ്പെടുത്തുകയായിരുന്നു.സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ഫേസ്ബുക്കിന്റെ മാതൃ കമ്ബനിയായ മെറ്റ (META) അധികൃതരാണ് യുപി പൊലീസിനെ വിവരമറിയിച്ചത്.മെറ്റയും ഉത്തര്‍പ്രദേശ് പോലീസും തമ്മിലുള്ള 2022 മാര്‍ച്ചില്‍ ഉണ്ടാക്കിയ ഒരു കരാറാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചത്. കരാര്‍ പ്രകാരം ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ സോഷ്യല്‍ മീഡിയ ഭീമന്‍, യുപി ഡിജിപി ഓഫീസിന്റെ മീഡിയ സെന്ററിനെ ഇ-മെയില്‍ വഴി വിവരമറിയിക്കും.

ഉത്തര്‍പ്രദേശിലെ കനൗജ് സ്വദേശിയായ അഭയ് ശുക്ല എന്നയാളാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. അടുത്തിടെ 90,000 രൂപയുടെ സാമ്ബത്തിക നഷ്ടമുണ്ടായതാണ് 23-കാരനെ ആത്മഹത്യയ്ക്ക് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ഗാസിയാബാദ് പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അന്‍ഷു ജെയിന്‍ പറഞ്ഞു.മെറ്റയുടെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഗാസിയാബാദ് പോലീസ് നഗരത്തിലെ വിജയനഗര്‍ ഏരിയയിലുള്ള ശുക്ലയുടെ വീട്ടിലേക്ക് കുതിക്കുകയായിരുന്നു. ആത്മഹത്യാശ്രമം നടത്തുന്നതിന് മുമ്ബ് പൊലീസ് യുവാവിന്റെ മുറി കണ്ടെത്തി തടഞ്ഞു.

spot_img

Related Articles

Latest news