ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പുതിയ വയര്‍ലെസ് ഇയര്‍ബഡ്സുമായി നോയിസ്,

ന്ത്യന്‍ വിപണിയില്‍ കിടിലന്‍ വയര്‍ലെസ് ഇയര്‍ബഡ്സുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഗാഡ്ജറ്റ് നിര്‍മ്മാതാക്കളായ നോയിസ്.

ഇത്തവണ നോയിസ് ബഡ്സ് വിഎസ്102 പ്രോ വയര്‍ലെസ് ഇയര്‍ബഡ്സാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 40 മണിക്കൂര്‍ വരെ പ്ലേ ടൈം വാഗ്ദാനം ചെയ്യുന്ന ഈ ഇയര്‍ബഡ്സില്‍ ഒട്ടനവധി ഫീച്ചറുകള്‍ ലഭ്യമാണ്. ഇവയുടെ പ്രധാന സവിശേഷതകളും വിലയും പരിചയപ്പെടാം.

നോയിസ് ബഡ്സ് വിഎസ്102 പ്രോ ഇയര്‍ബഡ്സില്‍ 25dB വരെ ആക്ടീവ് നോയിസ് ക്യാന്‍സലേഷനുളള മൈക്കുകള്‍ ലഭ്യമാണ്. ഇന്‍- ഇയര്‍ ഫോം ഫാക്ടറും, ഓണ്‍- ഇയര്‍ ടച്ച്‌ നിയന്ത്രണങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് എഡിഷന്‍ 5.3 കണക്ടിവിറ്റി പിന്തുണയാണ് ഉള്ളത്. കൂടാതെ, ഹാന്‍ഡ്സ് ഫ്രീ കോളിംഗും ലഭ്യമാണ്.വിയര്‍പ്പ്, ജലം എന്നിവയില്‍ നിന്ന് പ്രതിരോധം നല്‍കുന്നതിനായി ഐപിഎക്സ്5 റേറ്റിംഗ് ഉണ്ട്. ജെറ്റ് ബ്ലാക്ക്, കാം ബീച്ച്‌, അറോറ ഗ്രീന്‍, ഗ്രേസിയര്‍ ബ്ലൂ എന്നിങ്ങനെ നാല് കളര്‍ വേരിയന്റില്‍ വാങ്ങാന്‍ സാധിക്കുന്ന നോയിസ് ബഡ്സ് വിഎസ്102 പ്രോ വയര്‍ലെസ് ഇയര്‍ബഡ്സിന്റെ ഇന്ത്യന്‍ വിപണി വില 1,799 രൂപയാണ്.

spot_img

Related Articles

Latest news