തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ രണ്ട് പ്രധാന അപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ഓടി കൊണ്ടിരിക്കുന്നതിനിടയിലാണ് രണ്ട് വാഹനങ്ങളും തീപിടിച്ചത്. രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ ആദ്യത്തേ അപകടം കണ്ണൂരിലാണെങ്കില്‍ രണ്ടാമത്തേത് തിരുവനന്തപുരം വെഞ്ഞാറമ്മൂടിലായിരുന്നു. രണ്ട് വാഹനങ്ങളും ഓട്ടത്തിനിടയിലാണ് തീ പീടിച്ചത്. ചെറിയൊരു അശ്രദ്ധ ചിലപ്പോള്‍ ഇത്തരത്തില്‍ വലിയൊരു അപകടത്തിലേക്ക് നയിച്ചേക്കാം. എങ്ങിനെയാണ് കാറുകള്‍ക്ക് തീ പിടിക്കുന്നത്? ഇതൊഴിവാക്കാന്‍ എന്തൊക്കെ ചെയ്യാം എന്ന് പരിശോധിക്കാം.
ഇലക്‌ട്രിക്കല്‍ മുതല്‍ മെക്കാനിക്കല്‍ വരെ
വാഹനങ്ങളിലെ തീ പിടുത്തത്തിന് പിന്നില്‍ പലവിധ കാരണങ്ങളുണ്ട്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാലോ, ഇലക്‌ട്രിക്കല്‍ തകരാര്‍ സംഭവിച്ചാലോ ഇന്ധന ചോര്‍ച്ചയുണ്ടായാലോ, ടയര്‍ പൊട്ടിയാലോ അത് വാഹനത്തില്‍ തീ പിടിക്കാന്‍ കാരണമാകും. ചെറിയൊരു ഫ്യൂസ് തകരാറിലായാല്‍ പോലും അത് തീപിടുത്തത്തിലേക്ക് നയിക്കും.
നിലവാരമില്ലാത്ത മെറ്റീരിയലുകള്‍
കാറില്‍ ഗുണനിലവാരം കുറഞ്ഞ മെറ്റീരിയലുകള്‍ ഉപയോഗിക്കുന്നത് തീപിടുത്തത്തിന് കാരണമാകും. ഒരു കാറിന്റെ മെക്കാനിക്കല്‍ ഘടകങ്ങള്‍ ഉയര്‍ന്ന തലത്തിലുള്ള സമ്മര്‍ദ്ദത്തിന് വിധേയമാകുന്നതാണ്. ഇതിന് ഗുണനിലവാരം ഇല്ലെങ്കില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാവാം.
തെറ്റായ വയറിംഗതെറ്റായ വയറിംഗ് കണക്ഷന്‍ ഒരു ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമായേക്കാം, ഇത് തീപിടുത്തത്തിലേക്ക് നയിച്ചേക്കാം. കൃത്യമായ ഇന്‍സുലേഷന ഇതില്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. ഇത് വാഹന ഉടമ തന്നെ പരിശോധിച്ച് ഉറപ്പിക്കണം
ഓയില്‍ ചോര്‍ച്ച
എഞ്ചിന്‍ ഓയില്‍ മാറ്റുന്നതിനിടയില്‍ എഞ്ചിന്‍ ബേയില്‍ ഓയില്‍ ഒഴുകിയാല്‍, എഞ്ചിന്‍ താപനില കൂടുമ്ബോള്‍ അതിന് തീപിടിച്ചേക്കാം. അതിനാല്‍, എഞ്ചിന്‍ ബേയില്‍ എണ്ണ ചോര്‍ച്ചയില്ലെന്ന് എല്ലായ്പ്പോഴും ഉറപ്പാക്കുക.
ഫ്ലൂയിഡ് ലീക്കുകള്‍കൂളന്റ്, ട്രാന്‍സ്മിഷന്‍ ഫ്ലൂയിഡ്, പവര്‍ സ്റ്റിയറിംഗ് ഫ്ലൂയിഡ് തുടങ്ങിയ മറ്റ് സുപ്രധാന ഫ്ലൂയിഡുകളുടെ ചോര്‍ച്ച നിങ്ങളുടെ കാറില്‍ തീപിടുത്തത്തിന് കാരണമാകും. എല്ലായ്‌പ്പോഴും, കാര്‍ റോഡിലേക്ക് കൊണ്ടുപോകുന്നതിന് മുമ്ബ് എന്തെങ്കിലും ചോര്‍ച്ചയുണ്ടോയെന്ന് പരിശോധിക്കുക.
കാര്‍ തീപിടിത്തങ്ങള്‍ എങ്ങനെ തടയകൃത്യമായ ഇടവേളകളില്‍ അല്ലെങ്കില്‍ നിര്‍മ്മാതാവ് നിര്‍ദ്ദേശിച്ച ഇടവേള അനുസരിച്ച് നിങ്ങളുടെ കാര്‍ സര്‍വീസ് ചെയ്യുക. എല്ലാ ഫ്ലൂയിഡുകളും കൃത്യമായ ലെവലില്‍ നിലനിര്‍ത്തുകയും എല്ലാം ക്രമത്തിലാണെന്ന് ഉറപ്പാക്കുകയും ചെയ്യുക.ഫ്യുവല്‍ ലൈനുകള്‍ എന്തെങ്കിലും തേയ്മാനമോ ചോര്‍ച്ചയോ ഉണ്ടോയെന്ന് പതിവായി പരിശോധിക്കുക. ഇന്ധന ചോര്‍ച്ച വളരെ അപകടകരമാണ്.
ഫയര്‍ എസ്റ്റിംഗ്യുഷര്‍
നിങ്ങളുടെ കാറില്‍ ഒരു ഫയര്‍ എസ്റ്റിംഗ്യുഷര്‍ നിര്‍ബന്ധമായി ഉണ്ടാവണം. ഇത് ഡ്രൈവര്‍ സീറ്റിന് സമീപം വയ്ക്കുക.കാറിനുള്ളില്‍ പുകവലിക്കരുത്. കാറിന്റെ ഉള്‍ഭാഗത്ത് പ്ലാസ്റ്റിക്കും മറ്റ് വസ്തുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ ചെറിയ തീപ്പൊരി പോലും തീപിടിക്കാന്‍ ഇടയാക്കും.
മണം വന്നാല്കാറിന്റെ അടിയില്‍ റബ്ബറോ പ്ലാസ്റ്റിക്കോ കത്തുന്ന മണം തോന്നിയാല്‍ ഉടന്‍ എഞ്ചിന്‍ ഓഫ് ചെയ്യുക.ബ്രേക്കിന്റെ ബോണറ്റില്‍ നിന്ന് പുക വരുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ കാര്‍ നിര്‍ത്തുക.തീപിടിക്കുന്ന വാതകങ്ങള്‍ക്കോ ദ്രാവകങ്ങള്‍ക്കോ സമീപം കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്യുമ്ബോള്‍ എഞ്ചിന്‍ ചൂടാകും, തീപിടിക്കുന്ന വസ്തുക്കള്‍ക്ക് സമീപം പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
തീ പിടിച്ചാല്‍ ഇന്‍ഷുറന്‍സ് കിട്ടുമോ
കാറിന് തീ പിടിച്ചാല്‍ നമ്മുക്ക് ഇന്‍ഷുറന്‍സിന് അപേക്ഷിക്കാം. എന്നാല്‍ എല്ലാ ഇന്‍ഷുറസ് പോളിസികളിലും ഇത് ലഭ്യമല്ല. ഉദാഹരണമായി തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി തീ പിടുത്തത്തിനെയോ അല്ലെങ്കില്‍ സ്വയമേ ഉണ്ടാവുന്ന ഒരു അപകടത്തിനെയോ കവര്‍ ചെയ്യുന്നില്ല. മറിച്ച് ഒരു സമഗ്ര കാര്‍ ഇന്‍ഷുറന്‍സ് പോളിസി നിങ്ങളുടെ കാറിനുണ്ടാകുന്ന കേടുപാടുകള്‍ക്കെതിരെ കവറേജ് വാഗ്ദാനം ചെയ്യുന്നു.
ഇതില്‍ അപകടം മൂലമുള്ള കേടുപാടുകള്‍, തീയും സ്ഫോടനവും മൂലമുള്ള കേടുപാടുകള്‍, മനുഷ്യനിര്‍മിത/പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള നാശനഷ്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. അതിനാല്‍, തീപിടുത്തം മൂലം നിങ്ങളുടെ കാറിന് കേടുപാടുകള്‍ സംഭവിച്ചാല്‍ നിങ്ങള്‍ക്ക് ക്ലെയിമിനായി അപേക്ഷിക്കാം. അപകടത്തെക്കുറിച്ച് ഇന്‍ഷുറന്‍സ് കമ്ബനിയെ ഉടന്‍ അറിയിക്കുകയും ക്ലെയിം നടപടിക്രമം ആരംഭിക്കുകയും ചെയ്യുക.
കത്തിനശിച്ച കാറിന്റെ ഫോട്ടോഗ്രാഫുകള്‍ എടുക്കുക വീഡിയോകള്‍ ഷൂട്ട് ചെയ്യുക, അതുവഴി നിങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ക്ക് വ്യക്തമായ തെളിവ് ലഭിക്കും. ആവശ്യമെങ്കില്‍, മറ്റ് രേഖകള്‍ക്കൊപ്പം എഫ്‌ഐആറിന്റെ (ആദ്യ വിവര റിപ്പോര്‍ട്ട്) പകര്‍പ്പും നിങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.