അല്‍ മഹാ ദ്വീപില്‍ അതിഥികള്‍ക്കിനി കാര്‍ പ്രവേശന ഫീസില്ല

ദോഹ: ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡിലെയും അല്‍ മഹാ ദ്വീപിലെ റസ്റ്റാറന്റുകളിലെയും അതിഥികള്‍ക്കുള്ള കാര്‍ പ്രവേശന ഫീസ് ഒഴിവാക്കി.

അല്‍ മഹാ ദ്വീപിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചത്. ‘ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡിലെയും അല്‍ മഹാ ഐലന്‍ഡ് റസ്റ്റാറന്റുകളിലെയും അതിഥികള്‍ക്ക് ഇനി എല്ലാ സീസണിലും കാര്‍ പ്രവേശനം സൗജന്യമാണ്’ -അല്‍ മഹാ ദ്വീപ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രവേശന ഫീസ് അടക്കുന്നത് ഒഴിവാക്കാന്‍ റസ്റ്റാറന്റുകളിലോ ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡിലോ പാര്‍ക്കിങ് ടിക്കറ്റുകള്‍ സ്റ്റാമ്ബ് ചെയ്യണമെന്നും കുറിപ്പില്‍ സന്ദര്‍ശകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലുസൈല്‍ മറീന പ്രൊമെനേഡിന് കുറുകെ സ്ഥിതിചെയ്യുന്നതും ഒരു കോസ്‌വേയിലൂടെ മെയിന്‍ ലാന്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്നതുമായ രാജ്യത്തെ ഏറ്റവും പുതിയ വിനോദ-വിശ്രമ സ്ഥലമാണ് അല്‍ മഹാ ദ്വീപ്. കഴിഞ്ഞ വര്‍ഷമാണ് ഇത് ഉദ്ഘാടനം ചെയ്തത്. 100,000 ചതുരശ്ര മീറ്റര്‍ അത്യാധുനിക തീം പാര്‍ക്ക്, ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡ്, നമ്മോസ് ബീച്ച്‌ ക്ലബ്, ഹൈ-എന്‍ഡ് ഡൈനിങ് സ്പോട്ടുകള്‍ തുടങ്ങി ആളുകളെ ആകര്‍ഷിക്കുന്ന പലതും ഇവിടെയുണ്ട്.

spot_img

Related Articles

Latest news