സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ റിയാദ് മേഖല മത്സരം നടന്നു

റിയാദ് : ആഗോള ‘സുഗതാഞ്ജലി’ കാവ്യാലാപന മത്സരത്തിന്റെ റിയാദ് മേഖല മത്സരം എഴുത്തുകാരൻ എം. ഫൈസൽ ഉദ്ഘാടനം ചെയ്തു. സുഗതകുമാരി ടീച്ചർക്ക് ആദരമർ‍പ്പിച്ചുകൊണ്ട് മലയാളം മിഷൻ പൂക്കാലം വെബ്‌മാഗസിൻ ആണ് മത്സരം സംഘടിപ്പിക്കുന്നത്. വിവിധ പഠനകേന്ദ്രങ്ങളിൽ നിന്ന് 35 വിദ്യാർഥികൾ മേഖലാ മത്സരത്തിൽ പങ്കെടുത്തു.

സീനിയർ വിഭാഗത്തിൽ നെയ്‌റ ഷഹദാൻ (മലർവാടി റിയാദ്), അനാമിക അറയ്ക്കൽ (കേളി മധുരം മലയാളം) എന്നിവരും ജൂനിയർ വിഭാഗത്തിൽ അൽന എലിസബത്ത് ജോഷി (ഡബ്ലിയു എം എഫ് അൽ ഖർജ്) , ഹനാൻ ശിഹാബ് (നാട്ടുപച്ച പഠനകേന്ദ്രം) എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

ഇവർക്ക് പുറമെ സീനിയർ വിഭാഗത്തിൽ നിന്ന് മുഹമ്മദ് അമീൻ (മലർവാടി), നേഹ പുഷ്പരാജ് (കേളി മധുരം മലയാളം), ജൂനിയർ വിഭാഗത്തിൽ നിന്ന് ദേവനാ വി എൻ (കേളി മധുരം മലയാളം), മെഹ്‌റീൻ മുനീർ (മലർവാടി) എന്നിവരും ഫെബ്രുവരി 19ന് നടക്കുന്ന സൗദി ചാപ്റ്റർ മത്സരത്തിന് യോഗ്യത നേടി. ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് മേഖല തലത്തിൽ ഉപഹാരവും സാക്ഷ്യപത്രവും നൽകും.

പരിപാടി മലയാളം മിഷൻ സൗദി വിദഗ്‌ധ സമിതി അംഗങ്ങളായ സീബ കൂവോട്, ലീന കൊടിയത്ത് എന്നിവർ നിയന്ത്രിച്ചു. ജൂറി അംഗങ്ങളായ ബീന, ഷിംന ലത്തീഫ്, എം ഫൈസൽ, സൗദി ചാപ്റ്റർ സെക്രട്ടറി താഹ കൊല്ലേത്ത്, വിദഗ്‌ധ സമിതി ചെയർമാൻ ഡോ മുബാറക് സാനി, റിയാദ് മേഖല കോർഡിനേറ്റർ നൗഷാദ് കോർമത്ത്, മേഖല പ്രസിഡന്റ് സുനിൽ സുകുമാരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

spot_img

Related Articles

Latest news