കേരള അതിര്‍ത്തിയടച്ച കര്‍ണാടകയെ ന്യായീകരിച്ച്‌ കെ സുരേന്ദ്രന്‍

കണ്ണൂര്‍ | അണ്‍ലോക്ക് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച്‌ കേരളത്തിന്റെ അതിര്‍ത്തികള്‍ കൊട്ടിയടച്ച കര്‍ണാടകയുടെ നടപടിയെ ന്യായീകരിച്ച്‌ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സ്വന്തം ജനങ്ങളെ രക്ഷിക്കാനാണ് കര്‍ണാടകയുടെ നടപടിയെന്നാണ് സുരേന്ദ്രന്റെ ന്യായീകരണം. കര്‍ണാടക അങ്ങനെ അതിര്‍ത്തികള്‍ അടക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനപാത അടക്കം അടച്ച്‌ കേരളത്തിലെ ജനങ്ങളെ കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാര്‍ ദ്രോഹിക്കുമ്ബോയാണ് ഇതിനെ ന്യായീകരിച്ച്‌ കേരളത്തിലെ ബി ജെ പി നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

കൊവിഡിന്റെ പേര് പറഞ്ഞ് അതിര്‍ത്തികള്‍ അടച്ചതോടെ കാസര്‍കോട് നിന്നുള്ള യാത്രക്കാര്‍ ചികിത്സാവിശ്യത്തിനും മറ്റും മംഗളൂരുവിലേക്ക് പോകുന്നത് തടസ്സപ്പെട്ടിരിക്കുകയാണ്. മംഗളൂരു വിമാനത്താവളം വഴി ഗല്‍ഫിലേക്കും മറ്റും തിരിക്കേണ്ട യാത്രക്കാരും എന്ത് ചെയ്യണമെന്ന് അറിയാതെ ആശങ്കയിലാണ്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെല്ലാം കര്‍ണാടകയുടെ വ്യാപക പരിശോധനയാണ് നടക്കുന്നത്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമാണ് കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കൂവെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഒരു കൊവിഡ് പ്രോട്ടോകോളും പാലിക്കാത്ത നടപടിയാണ് കര്‍ണാടകയിലുള്ളതെന്ന് അവിടെയുള്ള മലയാളികള്‍ പറയുന്നു. പൊതുസ്ഥലങ്ങിലും ബസുകളിലുമൊന്നും ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നില്ല. ഈ ഒരു സാഹചര്യത്തിലാണ് കേരളത്തോട് രാഷ്ട്രീയ വൈര്യം തീര്‍ക്കുന്ന തരത്തില്‍ കര്‍ണാക നടപടി സ്വീകരിച്ചിരിക്കുന്നത്.

spot_img

Related Articles

Latest news