തൃശൂര്‍ എടുക്കുകയല്ല, ജനങ്ങള്‍ ഇങ്ങ് തരുമെന്ന് സുരേഷ് ഗോപി

ശബരിമല പ്രചാരണ വിഷയമല്ല; വികാര വിഷയം

ശബരിമല പ്രചാരണ വിഷയമല്ല, വികാര വിഷയമാണെന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. സുപ്രീം കോടതി വിധിയുടെ പേരില്‍ സര്‍ക്കാര്‍ നടത്തിയത് തോന്നിവാസമാണെന്നും, ഇത്തവണ തൃശൂര്‍ എടുക്കുകയല്ല, ജനങ്ങള്‍ ഇങ്ങ് തരുമെന്നും അദ്ദേഹം പറഞ്ഞു.

വിജയം ജനങ്ങള്‍ തരട്ടെയെന്നും അവകാശ വാദത്തിനില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂര്‍ തങ്ങള്‍ക്ക് തന്നാല്‍ ഒരിക്കലും പശ്ചാത്തപിക്കേണ്ടി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

spot_img

Related Articles

Latest news