വിവാഹത്തിന് സഹായിക്കാമെന്ന് പറഞ്ഞവര്‍ പിന്മാറിയപ്പോള്‍ പണമില്ലാതെ ബുദ്ധിമുട്ടിയ യുവതിയ്ക്ക് സഹായവുമായി സൂരേഷ് ഗോപി എം.പി. ഇടുക്കി ദേവികുളം ഹൈസ്‌കൂളിന് സമീപം വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തതുമൂലം പി.ഡബ്ല്യു ഉപേക്ഷിച്ച ഷെഡില്‍ വര്‍ഷങ്ങളായി താമസിക്കുന്ന അശ്വതി എന്ന യുവതിയ്ക്കാണ് വിവാഹ സഹായവുമായി സുരേഷ്‌ഗോപി എത്തിയത്.
സെപ്റ്റംബര്‍ 9നാണ് അശ്വതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സഹായിക്കാമെന്ന് പറഞ്ഞവര്‍ പിന്മാറിയപ്പോള്‍ വിവാഹം നടക്കാത്ത സ്ഥിതിയായിരുന്നു. യുവതിയുടെ പിതാവ് അശോകന്‍ 21 വര്‍ഷം മുന്‍പ് മരിച്ചതാണ്.
അമ്മ സരസ്വതി താത്കാലിക ജോലി ചെയ്ത് ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം രണ്ട് വര്‍ഷം മുന്‍പ് യുവതിയുടെ അമ്മയുടെ ജോലി നഷ്ടപ്പെട്ടു.
ഇവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ദേവികുളം പോലീസ് സ്‌റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളായ സിന്ധു പുരുഷോത്തമനും എസ്.ഐ അശോകനും ചേര്‍ന്ന് സുരേഷ് ഗോപിയെ വിളിച്ച് കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു