സാധാരണയായി വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനയില്‍ ഹാന്‍ഡ് ബാഗില്‍ ഉള്ള ലാപ്ടോപ്പും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും പുറത്തെടുക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്.
എന്നാല്‍, ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി. എല്ലാത്തരത്തിലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും പുറത്തെടുക്കാതെ തന്നെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന സ്കാനറുകളാണ് സ്ഥാപിക്കുക. പുതിയ സ്കാനറുകള്‍ ഒരു മാസത്തിനകം സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലാണ് പുതിയ തരം സ്കാനറുകള്‍ അവതരിപ്പിക്കുക. ഡ്യൂവല്‍ എക്സറേ, കപ്യൂട്ടര്‍ ടോമോഗ്രഫി, ന്യൂട്രോണ്‍ ടെക്നോളജി തുടങ്ങിയ സംവിധാനങ്ങളാണ് സ്കാനറുകളില്‍ ഉണ്ടാവുക. ഇതോടെ, മണിക്കൂറുകള്‍ നീളുന്ന സുരക്ഷാ പരിശോധന എളുപ്പമാക്കാന്‍ സാധിക്കും.