തമിഴ് നടന് വടിവേലുവിന്റെ മാതാവ് പാപ്പ 87 അന്തരിച്ചു. ബുധനാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങമായി ആശുപത്രിയിലായിരുന്നു.അമ്മയുടെ വിയോഗത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നടന് വടിവേലുവിനെ ഫോണില്‍ ബന്ധപ്പെട്ട് അനുശോചനം രേഖപ്പെടുത്തി. നിരവധി സിനിമ താരങ്ങളും നേരിട്ടെത്തിയും അല്ലാതെയും അനുശോചനം അറിയിച്ചിട്ടുണ്ട്.മധുരൈയ്ക്കടുത്തുള്ള വിരാഗനൂരിലായിരുന്നു പാപ്പ താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംസ്കാരച്ചടങ്ങുകള്‍ നടക്കുക.