18 -01 -2021
ഇലക്ട്രിക്ക് വാഹന നിർമ്മാതാക്കളിൽ ലോകത്തു തന്നെ മുൻനിരയിൽ നിലയുറപ്പിച്ച തെസ്‌ലയെ ക്ഷണിച്ചു രാജസ്ഥാൻ സർക്കാർ. തുറമുഖങ്ങളുടെ അപര്യാപ്തത രാജസ്ഥാൻ അനുകൂലമാകുമോ എന്ന് അറിയേണ്ടിയിരുക്കു .ടെസ്ല തീരുമാനം ഇതുവരെ അറിവായിട്ടില്ല.
ഇതിനോടകം തന്നെ ലോക ഒന്നാം നിര ഇലക്ട്രിക്ക് വാഹന നിർമ്മാതാക്കളായ ടെസ്ല മാറിയിട്ടുണ്ട് . റിന്യൂവബിൾ ഊർജസ്രോതസ്സുകലും നിർമ്മിത ബുദ്ധിയും സംയോജിപ്പിച്ചു ലോകത്തിന്റെ യാത്ര മാനങ്ങൾക്കു പുതിയ ദിശാബോധം നൽകിയ സ്ഥാപനമാണ് ടെസ്ല . സ്ഥാപനത്തിന്റെ സി ഇ ഓ എലോൺ മസ്ക് ലോക സമ്പന്നരിൽ മുന്നിരയിലുമാണ് . 2020 ൽ മാത്രം ഒരുലക്ഷത്തി എൺപതിനായിരം വിവിധ മോഡലുകൾ ഉപയോക്താക്കളിൽ എത്തിച്ചിട്ടുണ്ട് . ഇടനിലക്കാരില്ലാതെ നേരിട്ട് ഉപയോക്താക്കളിൽ എത്തിക്കുക എന്നതാണ് കമ്പനിയുടെ വിപണന രീതി . സുരക്ഷിതമായും കാര്യക്ഷമമായും ഊർജം സൂക്ഷിക്കുകയാണ് ടെസ്ല ബാറ്ററികളുടെ ഏറ്റവും വലിയ പ്രത്യേകത. വിവിധ ആഡംബര മോഡലുകളിൽ ലഭ്യമാകുന്ന ടെസ്ല കാറുകൾ വിലയിലും ധാരാളിയാണ്