തലശ്ശേരി പൈതൃക ടൂറിസം പദ്ധതി രണ്ടാംഘട്ട പ്രവൃത്തി തുടങ്ങി

തലശ്ശേരി: തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തി തുടങ്ങി. 25.92 കോടി രൂപയുടെ എട്ട് പദ്ധതികളാണ് ജില്ലയിൽ നടപ്പാക്കുന്നത്. ഓൺലൈനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു.

ജഗന്നാഥ ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ എ.എൻ.ഷംസീർ എം.എൽ.എ. അധ്യക്ഷനായിരുന്നു. ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ പി.ബാലകിരൺ എന്നിവർ ഓൺലൈനിൽ മുഖ്യപ്രഭാഷണവും റിപ്പോർട്ട് അവതരണവും നടത്തി. തലശ്ശേരി നഗരസഭാ അധ്യക്ഷ കെ.എം.ജമുനാറാണി, നഗരസഭാ കൗൺസിലർ പ്രീതാ പ്രദീപ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി.മുരളീധരൻ, ജ്ഞാനോദയ യോഗം ഡയറക്ടർ സി.ഗോപാലൻ എന്നിവർ സംസാരിച്ചു.

ജഗന്നാഥ ക്ഷേത്രം തന്ത്രി പറവൂർ രാഗേഷ് തന്ത്രി ഭദ്രദീപം കൊളുത്തി. ജഗന്നാഥ ക്ഷേത്രത്തിൽ കലാ നവോത്ഥാന മ്യൂസിയം, ഗുണ്ടർട്ട് ബംഗ്ലാവ് ഭാഷാമ്യൂസിയം, തലശ്ശേരി സെയ്‌ന്റ് ജോൺസ് ആംഗ്ലിക്കൻ ചർച്ച് സംരക്ഷണവും സൗന്ദര്യവത്ക്കരണവും, തലശ്ശേരി താഴെയങ്ങാടി പൈതൃക നടപ്പാത, കൊട്ടിയൂർ ടൂറിസം തെരുവ്, ഗാലറി, തൊടിക്കളം ക്ഷേത്രത്തിൽ മ്യൂറൽ മ്യൂസിയം, മൃദംഗശൈലേശ്വര ക്ഷേത്രത്തിൽ പഴശ്ശി സ്മാരകം, മക്രേരിയിൽ സംഗീത മ്യൂസിയം എന്നിവയാണ് പ്രവൃത്തി തുടങ്ങുന്നത്. ജഗന്നാഥ ക്ഷേത്രത്തിൽ മ്യൂസിയം നിർമിക്കുന്നതിന് 21-ന് ഭൂമിപൂജ നടക്കും.

Also Read : തലശ്ശേരി പൈതൃക ടൂറിസം പദ്ധതി മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

spot_img

Related Articles

Latest news