താമരശ്ശേരി: താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എൻ കെ ഷാജിയുടെ നേതൃത്വത്തിൽ എക്സൈസ് സംഘവും കക്കയം വനപാലകരും തലയാട് പേരിയ വന ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഉടമസ്ഥനില്ലാത്ത നിലയിൽ വനഭൂമിയിൽ സൂക്ഷിച്ച 800 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. അബ്കാരി കേസും റജിസ്റ്റർ ചെയ്തു.
പ്രതികളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ ഷൈജു സി.ഇ.ഒമാരായ, നൗഷീർ ടി വി, മനോജ് പി ജെ കക്കയം ഫോറെസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ സി അനൂപ് കുമാർ, ബി എഫ് ഒ മാരായ കെ രാഹുൽ, കെ ശിവ കുമാർ ഡ്രൈവർ സുനിൽ എന്നിവർ റെയ്ഡിൽ പങ്കെടുത്തു