റിയാദ് : സൗദി അറേബ്യയുടെ വാക്സിൻ വിവരങ്ങൾ അറിയിക്കാൻ പൊതുജന സേവനത്തിന് ഉപയോഗിക്കുന്ന “തവക്കൽന ” ആപ് ഇന്ത്യ അടക്കം 75 രാജ്യങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകി കൊണ്ട് സൗദി ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി.
ഇതുവരെ തവക്കൽന സൗദിക്ക് പുറത്തു ലഭ്യമായിരുന്നില്ല, അതുകൊണ്ടു തന്നെ സൗദിയിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്ന വിദേശികൾക്കും ബുദ്ധിമുട്ടു അനുഭവപ്പെട്ടിരുന്നു.
വാക്സിൻ ലഭിക്കുവാൻ സൗദിയിൽ തവക്കൽന ആപ് നിർബന്ധമായിരുന്നു. മാത്രമല്ല വാക്സിൻ വിവരങ്ങൾ കൃത്യമായി ആപ്പിൽ രേഖപ്പെടുത്തുകയും ചെയ്യും. രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് യാത്ര അനുമതി ഏർപ്പെടുത്തികൊണ്ടു ചില യൂറോപ്യൻ രാജ്യങ്ങൾ അതിർത്തി കടക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ തിരിച്ചു പോകാൻ ശ്രമിക്കുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കും