സര്‍വകലാശാലകളുടെ അധികാരം ഗവര്‍ണര്‍ക്കു തന്നെ; മൂന്നു ഭേദഗതി ബില്ലുകള്‍ക്കും അനുമതി നിഷേധിച്ചു, ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു

തിരുവനന്തപുരം: കേരളാ നിയമസഭ പാസാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് അയച്ച മൂന്നു ബില്ലുകള്‍ക്ക് അനുമതി ലഭിച്ചില്ല.

രാഷ്‌ട്രപതിയുടെ തീരുമാനത്തോടെ സര്‍വകലാശാലകളുടെ നിയന്ത്രണത്തില്‍നിന്നു ഗവര്‍ണറെ ഒഴിവാക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

ഗവര്‍ണറെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഒഴിവാക്കുന്ന കേരള യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ ഭേദഗതി ബില്‍ (ഭേദഗതി 2) 2022, യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ ഭേദഗതി ബില്‍ 2022, യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ ഭേദഗതി ബില്‍ 2021 എന്നിവയ്‌ക്കാണ് രാഷ്‌ട്രപതി അനുമതി നിഷേധിച്ചത്.

ഏഴു ബില്ലുകളാണ് രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി അയച്ചത്. ഇതില്‍ ലോകായുക്ത ബില്ലിനു മാത്രമാണ് അനുമതി ലഭിച്ചത്. മൂന്നു ബില്ലുകളില്‍ തീരുമാനം എടുത്തിട്ടില്ലെന്നും രാജ്ഭവന്‍ അറയിച്ചു.

spot_img

Related Articles

Latest news