കുടുംബത്തോടൊപ്പം ഉംറ നിർവഹിച്ച് റൂമിൽ തിരിച്ചെത്തിയ ബാലൻ മക്കയിലെ താമസ സ്ഥലത്ത് മരണപ്പെട്ടു

മക്ക:കുടുംബ സമേതം ഉംറ നിർവഹിക്കാനായി മക്കയിൽ എത്തിയ കോഴിക്കോട് കാരശ്ശേരി കക്കാട് സ്വദേശി മുക്കോൻ തൊടി നാസർ മകൻ അബ്ദുൽ റഹിമാൻ (9) വയസ്സ് മരണപ്പെട്ടു .

മക്കയിൽ എത്തി ഉംറ പൂർത്തീകരിച്ച ശേഷം റൂമിൽ എത്തി കുളി കഴിഞ്ഞ് ഹറമിലേക്ക് മഗ്‌രിബ് നമസ്‍കാരത്തിനായി നടക്കവെയാണ് കുട്ടി കുഴഞ്ഞു വീണ് മരിച്ചത്. ഉമ്മയും ഉപ്പയും സഹോദരനും സഹോദരിമാരും കൂടെയുണ്ട് . മൃദദേഹം ഇപ്പോൾ മറ്റേർണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
മരണാനന്തര നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറീയിച്ചു.

spot_img

Related Articles

Latest news