താമരശ്ശേരി: അയൽവാസി യുവാവിനെ അരിവാൾ കൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. കട്ടിപ്പാറ പൂലോട് കുളക്കാട്ടുപൊയിൽ ഹർഷദ് ഷനീമിനെയാണ് അയൽവാസി വേനക്കാവ് താമരാക്ഷൻ മാരകമായി വെട്ടി പരുക്കേൽപ്പിച്ചത്.ഷനീമിന്റെ വീട്ടിലെ പോത്ത് താമരാക്ഷൻ്റെ പറമ്പിൽ കയറി എന്നതാണ് ആക്രമണത്തിന് കാരണമായത്.
ഷനീമിനെ മർദ്ദിക്കുന്നത് കണ്ട് തടയാൻ വന്ന മാതാവിനെ ചീത്തവിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഷനീമിനെ തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.താമരശേരി പൊലിസ് കേസെടുത്തു.