മമ്പാട് എം.ഇ. എസ് കോളേജ് അലുംനി റിയാദ് ചാപ്റ്റർ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്ന് സ്വീകരണം നൽകി.

റിയാദ്: പ്രശസ്ത മജീഷ്യനും മോട്ടിവേഷൻ സ്പീക്കറും, മമ്പാട് കോളേജിലെ പൂർവ വിദ്യാർത്ഥിയുമായ പ്രഫസർ ഗോപിനാഥ് മുതുകാടിന്ന് മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്റർ സ്വീകരണം നൽകി. സ്പന്ദനം 2023 പ്രോഗ്രാമിൽ പങ്കെടുക്കാനായി റിയാദിൽ എത്തിയതായിരുന്നു അദ്ദേഹം.

ഓരോരുത്തരുടെയും ജീവിത ലക്ഷ്യം തിരിച്ചറിയുന്ന നിമിഷം മുതൽ അവരുടെ ജീവിതം ഏറെ ഭംഗിയുള്ളതാവുമെന്നും ലക്ഷ്യം തിരിച്ചറിയാൻ നമുക്കാവണമെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. ഓർമ്മകൾ ദൃഢമാക്കി സൂക്ഷിക്കാൻ കഴിഞ്ഞാൽ അത്രയും ധന്യമായ മറ്റൊന്നില്ലെന്നും കൂടിച്ചേരലുകളും, വിവിധ സഹായങ്ങളും ആവിഷ്കരിച്ച് കൊണ്ടുള്ള പദ്ധതികളും ജീവിതത്തെ സന്തുഷ്ടമാക്കുമെന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് അലുംനി കൂട്ടായ്മകളുടെ പ്രസക്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തൻ്റെ ജീവിതത്തിൻ്റെ ലക്ഷ്യം തിരിച്ചറിഞ്ഞ് മാജിക്ക് ലോകത്ത് നിന്നും പൂർണ്ണമായി മാറി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി, അവരുടെ കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിന്നും അവരുടെ മൊത്തത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇറങ്ങി തിരിച്ചിരിക്കുകയാണെന്നും
അദ്ദേഹം പറഞ്ഞു.

ബത്തയിലെ അപ്പോളോ ഡിമോറ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ പരിപാടിയിൽ അലുംനി അംഗങ്ങളും അവരുടെ കുടുംബങ്ങളുമടക്കം നിരവധിയാളുകൾ പങ്കെടുത്തു.

ചടങ്ങിൽ മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്റർ ട്രഷറർ സഫീർ തലാപ്പിൽ ആമുഖ പ്രസംഗം നടത്തി.
മുഖ്യ രക്ഷാധികാരി അബ്ദുള്ള വല്ലാഞ്ചിറ, രക്ഷാധികാരികളായ റഫീഖ് കുപ്പനത്ത്, അബ്ദുൾ അസീസ് എടക്കര, പ്രസിഡൻ്റ് അമീർ പട്ടണത്ത്, സെക്രട്ടറി അബൂബക്കർ മഞ്ചേരി, ഹസീന മൻസൂർ, മൊയ്തീൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.
എം.ടി. അർഷദ്, മൻസൂർ ബാബു നിലമ്പൂർ, ഉസ്മാൻ തെക്കൻ, റിയാസ് വണ്ടൂർ എന്നിവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news