കര്‍ണാടക മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി സുധാകര്‍ അന്തരിച്ചു

ബംഗളൂരു: കർണാടകയിലെ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ഡി സുധാകർ (66) അന്തരിച്ചു. ഇലക്‌ട്രോണിക് സിറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 3.15നായിരുന്നു അന്ത്യം.കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു.ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്ന അദ്ദേഹം കർണാടക സർക്കാരിലെ ആസൂത്രണ – സ്ഥിതിവിവരക്കണക്ക് വകുപ്പാണ് കൈകാര്യം ചെയ്‌തിരുന്നത്. 2004ല്‍ ചല്ലക്കെരെയില്‍ നിന്നാണ് ഡി സുധാകർ ആദ്യമായി എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടത്. അതിർത്തി നിർണയത്തെത്തുടർന്ന് ചല്ലക്കെരെ മണ്ഡലം പട്ടികവർഗക്കാർക്കായി സംവരണം ചെയ്തു. ഇതേത്തുടർന്നാണ് അദ്ദേഹം ഹിരിയൂരിലേക്ക് മാറിയത്.

spot_img

Related Articles

Latest news