റിയാദ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ആഹ്ലാദം റിയാദിലെ പ്രവാസി മലയാളികൾ ആവേശപൂർവം ആഘോഷിച്ചു. റിയാദ് ഒഐസിസിയുടെ നേതൃത്വത്തിൽ എക്സിറ്റ് 18 ലെ മർവ്വ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിജയാഘോഷ പരിപാടി രാഷ്ട്രീയ ആവേശവും കലാപ്രകടനങ്ങളും നിറഞ്ഞ ജനകീയ സംഗമമായി മാറി. നൂറുകണക്കിന് പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത ആഘോഷരാവ് വൈകുന്നേരം ആരംഭിച്ച് പുലർച്ചെ വരെ നീണ്ടുനിന്നു.
വിജയാഘോഷ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര നിർവഹിച്ചു. പ്രോഗ്രാം കൺവീനർ അമീർ പട്ടണത് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജോയിന്റ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി ആമുഖപ്രസംഗം നടത്തി. കേരളത്തിലെ ജനവിധി ജനാധിപത്യത്തിന്റെയും മതേതര രാഷ്ട്രീയത്തിന്റെയും ശക്തമായ പുനഃസ്ഥാപനമാണന്നും, യുഡിഎഫിന്റെ വിജയം പ്രവാസലോകത്തെ ജനാധിപത്യ വിശ്വാസികൾക്ക് വലിയ ആവേശമാണ് നൽകുന്നതെന്നും ചടങ്ങിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു.
ആശംസകൾ നേർന്ന് ഭാരവാഹികളായ സുരേഷ് ശങ്കർ, സന്തോഷ് വിളയിൽ, ഷംനാദ് കരുനാഗപ്പള്ളി, അഷ്‌റഫ് മേച്ചേരി, ഷാനവാസ് മുനമ്പത്ത്, യഹ്‌യ കൊടുങ്ങല്ലൂർ, മാള മുഹദ്ദീൻ, ഹക്കീം പട്ടാമ്പി, മൃദുല വിനീഷ്, ബഷീർ കോട്ടയം, ബഷീർ കോട്ടക്കൽ, നിഷാദ് ആലംകോട്, മാത്യു ജോസഫ് എറണാകുളം, ജയൻ കൊടുങ്ങല്ലൂർ, സന്തോഷ് ബാബു കണ്ണൂർ, നസീർ ഹനീഫ, നാസർ വലപ്പാട്, സിജോ വയനാട്, ഷാജി മഠത്തിൽ, ഒമർ ശരീഫ്, കമറുദ്ധീൻ താമരക്കുളം, അൻസാർ വടശ്ശേരിക്കോണം എന്നിവർ സംസാരിച്ചു.
സെക്രട്ടറി സൈഫ് കായംകുളം സ്വാഗതവും എറണാകുളം ജില്ലാ പ്രസിഡന്റ് അലി ആലുവ നന്ദിയും രേഖപ്പെടുത്തി.
രാഷ്ട്രീയ പ്രസംഗങ്ങൾക്കൊപ്പം സദസ്സിനെ ആവേശത്തിലാഴ്ത്തിയ വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു. സാജിദ് മാള, അഷ്‌റഫ് റോക്ക് സ്റ്റാർ, അൽത്താഫ് കാലിക്കറ്റ്, നാസർ കല്ലറ, അഷ്‌റഫ് ചെലേമ്പ്ര, നിഷാദ്, അനാമിക സുരേഷ്, ഫിദ ഫാത്തിമ, അഞ്ജലി സുധീർ എന്നിവർ ആലപിച്ച ഗാനങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി. ഷാജി കോട്ടയത്തിന്റെ മിമിക്രി പ്രകടനം സദസ്സിൽ ചിരിപടർത്തി. ഉമർ അലി അക്ബറും അഡ്വ. ഫാത്തിമ ഫിദയും പരിപാടിയുടെ അവതാരകരായിരുന്നു.
പരിപാടിയുടെ വിജയത്തിനായി സജീർ പൂന്തുറ, അഷ്‌റഫ് കിഴുപ്പുള്ളിക്കര, മുഹമ്മദ് ഖാൻ, റഫീഖ് വെമ്പായം, നാസർ ലൈസ്, ഷിറാസ് തിരുവനന്തപുരം, അൻസാർ വർക്കല, നാസർ കല്ലറ, ജംഷാദ് തുവൂർ, മൊയ്‌ദീൻ, സൈനുദ്ധീൻ വല്ലപ്പുഴ, ഷംസീർ പാലക്കാട്, കുഞ്ഞിപ്പ കോഴിക്കോട്, നാസർ മാവൂർ, ബാബുകുട്ടി പത്തനംതിട്ട, ബിനോയ് കൊല്ലം, വിൻസെന്റ് ജോർജ്, സൈനുദ്ധീൻ പട്ടാമ്പി, ഹാഷിം പാപ്പിനാശ്ശേരി, അഖിനാസ് എന്നിവർ നേതൃത്വം നൽകി.

