അമ്മയെ മർദിക്കാൻ ശ്രമിച്ച മകനെ പിതാവ് വെട്ടി; സംഭവം പത്തനംതിട്ടയിൽ, കേസെടുത്ത് പോലീസ്

അടൂർ: അമ്മയെ മർദിക്കാൻ ശ്രമിച്ച മകനെ വെട്ടിയ പിതാവ് അറസ്റ്റിൽ. പത്തനംതിട്ട അടൂർ വടക്കടത്തുകാവ് വൈശാഖം വീട്ടില്‍ രാജേഷ് കുമാറിനാണ് (47) വെട്ടേറ്റത്. സംഭവത്തിൽ പിതാവ് തങ്കപ്പന്‍ നായരെ (75) അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

തലയ്ക്ക് പരിക്കേറ്റ രാജേഷ് കുമാർ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. ഉച്ചയ്ക്ക് 12നാണ് കേസിനാസ്പദമായ സംഭവം. മാതാവ് രാധാമണിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച രാജേഷിനെ തങ്കപ്പൻ നായർ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇയാൾ മകനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

വെട്ടേറ്റ് പരിക്കേറ്റ രാജേഷ് കുമാറിനെ സമീപവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു.
കല്ലുപ്പാറയിലെ ഭാര്യ വീട്ടില്‍ താമസിക്കുന്ന രാജേഷ് ഇടയ്ക്ക് വീട്ടില്‍ എത്തി മാതാപിതാക്കളെ ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് നേരത്തെ രാജേഷിനെതിരെ പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news