മലപ്പുറത്തെ ആരാധനാലയങ്ങളിൽ 5 പേർ മാത്രമെന്ന തീരുമാനം, തിങ്കളാഴ്ചയിലെ സർവ കക്ഷി യോഗത്തിന് ശേഷമെന്ന് മലപ്പുറം കളക്ടർ

മലപ്പുറം:ജില്ലയിലെ ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത് എന്ന് ഇന്ന് (23.04.2021 ന് )മലപ്പുറം ജില്ലാ കളക്ടർ ഉത്തരവ് ഇറക്കിയിരുന്നു.

മതനേതാക്കളുമായി മുമ്പ് നടന്ന യോഗത്തിലും, പിന്നീട് ഫോണിലൂടെയും, ജനപ്രതിനിധികളുമായി ഓൺലൈൻ മീറ്റിംഗിലൂടെയും സംസാരിച്ചതിന് ശേഷം മലപ്പുറത്തെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും മലപ്പുറം കളക്ടർ.
ഉത്തരവ്പുന:പരിശോധിക്കണമെന്ന് വിവിധ മതനേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ സംസ്ഥാനതലത്തിൽ തിങ്കളാഴ്ച്ച നടക്കുന്ന സർവകക്ഷി യോഗത്തിൽ തീരുമാനമെടുക്കുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ആയതിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതാണെന്നും മലപ്പുറം കളക്ടർ അറിയിച്ചു.

spot_img

Related Articles

Latest news