2023നെ വരവേല്‍ക്കാന്‍ ലോകമൊരുങ്ങുമ്ബോഴും ഇപ്പോഴും 2015ല്‍ നില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയാണ് ആ പിന്നിലുള്ള രാജ്യം. എത്യോപ്യന്‍ കലണ്ടര്‍ അനുസരിച്ച് ഇന്ന് 2015 ഏപ്രില്‍ 22 വ്യാഴാഴ്ചയാണ്. ഒരു എത്യോപ്യന്‍ വര്‍ഷം 13 മാസം ഉള്‍പെടുന്നതാണ്. ആദ്യ 12 മാസങ്ങളില്‍ 30 ദിവസമാണുള്ളത്. പഗുമെ എന്നറിയപ്പെടുന്ന അവസാന മാസത്തിന് ഒരു അധിവര്‍ഷത്തില്‍ അഞ്ചോ ആറോ ദിവസവും ഉണ്ടാകാറുണ്ട്.
ഇപ്പോഴും എത്യോപ്യ അതിന്റെ പുരാതന കലണ്ടര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. എങ്കിലും ഇപ്പോള്‍ മിക്ക എത്യോപ്യക്കാര്‍ക്കും ഗ്രിഗോറിയന്‍ കലണ്ടറിനെക്കുറിച്ച് അറിയാം. ചിലര്‍ രണ്ട് കലണ്ടറുകളും ഉപയോഗിക്കുന്നുണ്ട്. മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചില പ്രധാനപ്പെട്ട ആഘോഷദിനങ്ങള്‍ രാജ്യം ആഘോഷിക്കുന്നുണ്ട്.
ആരും പൊതുവെ വിനോദ യാത്രയ്ക്കായി തിരഞ്ഞെടുക്കാറില്ലെങ്കിലും ഏറെ പ്രത്യേകതകള്‍ നിറഞ്ഞ സ്ഥലമാണ് എത്യോപ്യ. ആഫ്രിക്കയിലെ ഏറ്റവും മനോഹരവും ഫലഭൂയിഷ്ഠവുമായ രാജ്യങ്ങളിലൊന്നാണിത്. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളെ പോലെ ക്ഷാമവും വരള്‍ച്ചയും ബാധിച്ചതാണെന്ന ധാരണയ്ക്ക് നേരെ വിപരീതമാണ് എത്യോപ്യ. കോട്ടകള്‍, മരുഭൂമികള്‍, അപൂര്‍വ വന്യജീവികള്‍ തുടങ്ങി നിരവധി വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ ഇവിടെയുണ്ട്. നിരവധി കാരണങ്ങളാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നും എത്യോപ്യ വേറിട്ടുനില്‍ക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരെണ്ണമാണ് കലണ്ടറിന്റെ പ്രത്യേകത.
കൊളോണിയല്‍ നിയന്ത്രണത്തിലായിട്ടില്ലാത്ത ഒരേയൊരു ആഫ്രിക്കന്‍ രാജ്യമാണ് എത്യോപ്യ