1950-കോടിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അൽ-നസർ ക്ലബ്ബുമായി കരാർ ഒപ്പ് വെച്ചു

റിയാദ്: ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ അൽ-നസർ ക്ലബ്ബുമായി കരാർ ഒപ്പുവെച്ചു. പരസ്യവരുമാനമടക്കം 200 മില്യൺ ഡോളർ (ഏകദേശം 1950 കോടി രൂപ) വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് കരാർ.

പുതുവർഷ ദിനമായ നാളെ മുതൽ കരാർ പ്രാബല്യത്തിൽ വരുമെന്ന് അൽ നസർ ക്ലബ് അറിയിച്ചു. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് സൂപ്പർ താരത്തിന്റെ സൗദി പ്രവേശനം. സൗദി ലീഗിലെ മികച്ച ക്ലബ്ബുകളിലൊന്നായ അൽ നസ്‌റിന്റെ ഏഴാം നമ്പർ ജഴ്‌സിയിൽ ഇനി ക്രിസ്റ്റ്യാനോ ഉണ്ടാകും. കരാർ ഒപ്പിട്ടതായി ഔദ്യോഗികമായി അൽ നസർ ക്ലബ് അറിയിച്ചു. സൗദി കായിക മന്ത്രിയും ക്രിസ്റ്റ്യാനോയെ സ്വാഗതം ചെയ്തു.

spot_img

Related Articles

Latest news