നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൽ ഭരണ-പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ വാക്സിൻ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൽ ഭരണ-പ്രതിപക്ഷ ബഹളം. കോവിഡ് പ്രതിരോധ പ്രവർത്തകരെ ഇകഴ്ത്തി കാണിക്കാൻ പ്രതിപക്ഷ ശ്രമമെന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ പരാമർശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ഭരണപക്ഷം ഏറ്റുപിടിച്ചതോടെ നിയമസഭ ബഹളത്തിൽ കലാശിച്ചത്.

 

സംസ്ഥാന സർക്കാർ കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നുവെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസിൽ നൽകിയ ഡോ. എം.കെ. മുനീർ ആരോപിച്ചു. മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. വാക്സിൻ ക്ഷാമവും ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. അനിയന്ത്രിതമായ രീതിയിൽ രോഗവ്യാപനം ഉണ്ടാകുന്നുവെന്നും വാക്സിൻ അപര്യാപ്ത മൂലം ഗുരുതര സാഹചര്യം നിൽനിൽക്കുന്നത്. വാക്സിനേഷന് പത്തനംതിട്ടക്ക് കൂടുതൽ പരിഗണന നൽകുന്നുവെന്നും മുനീർ ആരോപിച്ചു

spot_img

Related Articles

Latest news