കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരി വിൽപ്പന സംസ്ഥാനത്ത് ആരംഭിച്ചു. തൃശ്ശൂരിലാണ് ആദ്യ വില്‍പ്പന നടത്തിയത്.
കിലോ 29 രൂപ നിരക്കിലാണ് അരി വില്‍പ്പന. അടുത്ത ആഴ്ചയോടെ സംസ്ഥാനത്ത് മുഴുവനും ഭാരത് അരി എത്തിക്കാനാണ് ശ്രമമെന്ന് എന്‍സിസിഎഫ് വൃത്തങ്ങള്‍ പറഞ്ഞു.
നാഫെഡ്, നാഷണല്‍ കോ- ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍, കേന്ദ്രീയ ഭണ്ഡാര്‍ തുടങ്ങിയവര്‍ക്കാണ് വിതരണ ചുമതല.
അഞ്ച്, പത്ത് കിലോ ഗ്രാം പാക്കറ്റുകളിൽ ആയിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ ഉപഭോക്തൃ കാര്യ മന്ത്രി പിയൂഷ് ഗോയല്‍ നേരത്തെ അറിയിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ ചില്ലറ വിപണി വില്‍പ്പനക്ക് അഞ്ച് ലക്ഷം ടണ്‍ അരിയാണ് അനുവദിച്ചത്.