മലപ്പുറം: കാളികാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവ് മരിച്ചു. പുല്ലങ്കോട് വെടിവെച്ച പാറയിലുണ്ടായ സംഭവത്തില്‍ സ്രാമ്പിക്കൽ സ്വദേശി കണ്ണിയന്‍ ശാഫിയാണ് (40) മരിച്ചത്. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരുന്നു.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. സ്രാമ്പിക്കല്ലിൽ നിന്ന് കാളികാവ് ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. ശാഫി മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. നാട്ടുകാരുടെയും കാളികാവ് സി.ഐ പി. ജ്യോതീന്ദ്ര കുമാറിന്റെയും നേതൃത്വത്തില്‍ 45 മിനിറ്റോളം പരിശ്രമിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് ശാഫിയെ പുറത്തെടുത്തത്. തിരുവാലി ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.