വര്‍ക്ക്‌ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം.വളാഞ്ചേരിയിൽ യുവാവ് അറസ്റ്റിൽ.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.

മലപ്പുറം: വര്‍ക്ക്‌ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാവ് അറസ്റ്റിൽ. പട്ടാമ്പി മരുതൂര്‍ സ്വദേശി പറമ്പില്‍ മുഫീദാണ് (22) പിടിയിലായത്. നിരവധി മോഷണകേസുകളിലെ പ്രതിയായ ഇയാളെ മലപ്പുറം വളാഞ്ചേരി പോലീസാണ് പിടികൂടിയത്.

കൊളമംഗലം വര്‍ക്ക് ഷോപ്പില്‍ നിന്നും ആറ് ഗിയര്‍ ബോക്സുകള്‍ മോഷണം പോയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.
പ്രതി ക്വാറികളും ഒഴിഞ്ഞ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നത് പതിവായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വളാഞ്ചേരി എസ്എച്ച്ഒ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

രാത്രിയിൽ സ്വിഫ്റ്റ് കാറില്‍ ശേഖരിച്ച ഉപകരണങ്ങളും വസ്തുക്കളും ലോഡായി മാക്‌സിമോ വാഹനത്തില്‍ സുരക്ഷിത സ്ഥാനത്തെത്തിക്കുന്നതാണ് പ്രതിയുടെ രീതി. പ്രതിക്കെതിരെ മലപ്പുറം ജില്ലയില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.

spot_img

Related Articles

Latest news