കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ വിവരങ്ങൾ പുറത്തു വിട്ട് ഭാരത് ബയോടെക്

ബെംഗളൂരു: കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങൾ ഭാരത് ബയോടെക് പുറത്തുവിട്ടു. വാക്സീൻ പൂർണമായും സുരക്ഷിതമാണെന്നും പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷി നൽകുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

18 മുതൽ 98 വയസ് വരെയുള്ള 25,000 ത്തിലധികം പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. വാക്സീൻ 77.8% ഫലപ്രദമാണെന്ന് കമ്പനി അറിയിച്ചു.

നേരിയ, മിതമായ, ഗുരുതരമായ രോഗ ലക്ഷണങ്ങളുള്ളവർക്ക് 78 ശതമാനവും ഗുരുതരമായ ലക്ഷണങ്ങൾ ഉള്ളവർക്ക് 98 ശതമാനവും വാക്സീൻ ഫലപ്രദമായി. വാക്സീൻ ഉപയോ​ഗിച്ച രോ​ഗികളെ ആശുപത്രിയിലെത്തേണ്ടത് പരമാവധി കുറച്ചു.

ലക്ഷണങ്ങളില്ലാതെ രോഗം പകരുന്നതിനെതിരെ 63% വാക്സീൻ ഫലപ്രദമാണ്. ബി.1.617.2 ഡെൽറ്റ വകഭേദത്തിനെതിരെ വാക്സീൻ 65% ഫലപ്രദമെന്ന് അവസാനവട്ട പരീക്ഷണങ്ങളിൽ തെളിഞ്ഞെന്നും ഭാരത് ബയോടെക് അറിയിച്ചു.

spot_img

Related Articles

Latest news