അഞ്ച് അവയവങ്ങള്‍ മാറ്റി വെയ്‌ക്കുന്ന ശസ്ത്രക്രിയയില്‍ ചരിത്ര വിജയം കൈവരിച്ച്‌ തിരുവനന്തപുരം കിംസ്

 വൃക്കരോഗ വിദഗ്ധനായ ഡോക്ടര്‍ പ്രവീണ്‍ മുരളീധരന്റെ നേത്യത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.

മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ശസ്ത്രക്രിയ വിജയകരമായത്.

ഒരാളുടെ മാത്രം പ്രയത്‌നമല്ല ഒരു കൂട്ടായ്മയാണ് ഇതിനു പിന്നിലുളളതെന്ന് അദ്ദേഹം പറഞ്ഞു. കരള്‍ ആണ് മാറ്റിവയ്‌ക്കപ്പെട്ട അവയവങ്ങളില്‍ ഒന്ന്. ഇതിനു പുറമേ വൃക്കയുടെയും പാന്‍ക്രിയാസിന്റെയും മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയും നടന്നു.

സര്‍ക്കാരിന്റെ അനുമതിയോടുകൂടിയാണ് ഇത്തരത്തിലൊരു ശസ്ത്രക്രിയയുമായി മുന്നോട്ട് പോയതെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സഹകരണത്തോടുകൂടിയാണ് ശസ്ത്രക്രിയ വിജയകരമായതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും സഹായസഹകരണം വലിയ തോതില്‍ ഉണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീണ്ട 48 മണിക്കൂര്‍ പ്രയത്‌നങ്ങള്‍ക്കൊടുവിലാണ് ശസ്ത്രക്രിയ പൂര്‍ണ്ണമാവുന്നത്.

ജനിതക വൈകല്യം മൂലം കരളും വൃക്കയും തകരാറിലായ പെണ്‍കുട്ടിയുടെ കരളും വൃക്കകളും മാറ്റിവയ്‌ക്കേണ്ടത് അനിവാര്യമായിരുന്നു. ഇതേ തുടര്‍ന്നാണ് ശസ്ത്രക്രിയയ്‌ക്ക് തീരുമാനമെടുക്കുന്നത്. 24-കാരനായ യുവാവാണ് പെണ്‍കുട്ടിക്ക് കരള്‍ പകുത്ത് നല്‍കിയത്. ശസ്ത്രക്രിയയില്‍ അവയവങ്ങള്‍ മാറ്റി വയ്‌ക്കുന്നതിന് മാത്രം 18 മുതല്‍ 24 മണിക്കൂറുകള്‍ എടുത്തുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

spot_img

Related Articles

Latest news