സൗദിയിലുള്ളവര്‍ക്ക് ഈവര്‍ഷത്തെ ഹജ്ജിനു അപേക്ഷിക്കാം

ക്ക > സൗദി അറേബ്യയില്‍ നിന്നും ഈ വര്‍ഷത്തെ ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആഭ്യന്തര ഹാജിമാര്‍ക്ക് ഹജ്ജിന് അപേക്ഷിക്കാം .

രജിസ്ട്രേഷന്‍ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. രാജ്യത്തിനുള്ളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് വെബ്സൈറ്റ് വഴിയും നുസൂക് അപ്ലിക്കേഷന്‍ വഴിയും അപേക്ഷ നല്‍കാം.

3465 റിയാല്‍, 9214 റിയാല്‍, 7037 റിയാല്‍, 11435 റിയാല്‍ എന്നിങ്ങനെ നാല് പാക്കേജുകളാണ് ഇത്തവണ ഹജ്ജ് ഉംറ മന്ത്രാലയം ആഭ്യന്തര ഹാജിമാര്‍ക്കായി നിശ്ചയിച്ചിട്ടുള്ളത്. 7037 റിയാലിന്റെ പാക്കേജ് ബുക്ക് ചെയ്യുന്നവര്‍ക്ക് മിനായിലെ ഹോസ്പിറ്റാലിറ്റി ക്യാമ്ബുകളില്‍ ആയിരിക്കും താമസ സൗകര്യം . ഏറ്റവും കൂടിയ പാക്കേജായ 11435 റിയാലിന്റെ പാക്കേജ് ബുക്ക് ചെയ്യുന്നവര്‍ക്ക് ജമറാത്ത് പാലത്തിന് സമീപമുള്ള മിനായിലെ ആറ് ടവറുകളില്‍ ആയിരിക്കും താമസം സൗകര്യം .

3465 റിയാലിന്റെ പാക്കേജാണ് ഏറ്റവും കുറഞ്ഞ പാക്കേജ്. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ കയറി ആദ്യം ഹജ്ജിന് ബുക്ക് ചെയ്യണം തുടര്‍ന്ന് മൊബൈലിലേക്ക് സന്ദേശം എത്തിയ ശേഷമാണ് ഉദ്ദേശിക്കുന്ന പാക്കേജിനനുസരിച്ചുള്ള പണം അടക്കേണ്ടത്. ഇതിനെത്തുടര്‍ന്ന് ഹജ്ജിനുള്ള പെര്‍മിഷന്‍ അഥവാ തസ്രീഹ് ലഭിക്കും. ഇതാണ് ഇതിനായുള്ള ഘട്ടങ്ങള്‍ എന്ന് മന്ത്രി വിശദീകരിച്ചു. മഹ്റം ഒഴികെ ഇതുവരെ ഹജ്ജ് ചെയ്യാത്തവര്‍ക്കാണ് ഇത്തവണ മുന്‍ഗണന ഉണ്ടാകുക. അപേക്ഷകര്‍ക്ക് 1444 ദുല്‍ഹിജ്ജ മാസം വരെ റെസിഡന്റ് പെര്‍മിറ്റിന് കാലാവധി ഉണ്ടായിരിക്കണം. ആശ്രിതര്‍ ഉണ്ടെങ്കിലും എല്ലാവരും ഒരേ കമ്ബനിയില്‍ ഒരേ പാക്കേജ് ബുക്ക് ചെയ്യണം എന്നും ഒരു ബുക്കിങ്ങിന് ഒരു മൊബൈല്‍ നമ്ബര്‍ മാത്രമേ അനുവദിക്കുകയുള്ളൂ എന്നും നിബന്ധനയുണ്ട്

spot_img

Related Articles

Latest news