അനുമതിയില്ലാതെ ഹജ്ജിനെത്തിയ 1,59,188 പേരെ തിരിച്ചയച്ചു

മക്ക:അനുമതിയില്ലാതെ ഹജ്ജിനെത്തിയ 1,59,188 പേരെ തിരിച്ചയച്ചെന്നും 83 വ്യാജ ഹജ്ജ് സേവന സ്ഥാപനങ്ങളെ കണ്ടെത്തി നിയമനടപടി സ്വീകരിച്ചെന്നും പൊതുസുരക്ഷ മേധാവിയും ഹജ്ജ് സുരക്ഷ കമ്മിറ്റി തലവനുമായ ലെഫ്റ്റനൻറ് ജനറല്‍ മുഹമ്മദ് അല്‍ ബസാമി പറഞ്ഞു.മക്കയില്‍ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ സേന മേധാവികളുടെ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹജ്ജ് ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ മക്കയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷ ചട്ടങ്ങള്‍ ലംഘിച്ചുകഴിഞ്ഞ 5,868 പേരെയും മതിയായ രേഖയില്ലാതെ ഹജ്ജിന് ആളുകളെ കൊണ്ടുവന്ന ഒൻപതു ഡ്രൈവര്‍മാരെയും പിടികൂടിയിട്ടുണ്ട്. 1,18,000 വാഹനങ്ങള്‍ മക്ക പ്രവേശന കവാടങ്ങളില്‍നിന്ന് തിരിച്ചയച്ചതായും അദ്ദേഹം വ്യക്തമാക്കി.സുരക്ഷ, ട്രാഫിക് വിഭാഗം സജ്ജമാണ്. എല്ലാത്തരം സുരക്ഷ കേസുകള്‍ നിരീക്ഷിക്കുന്നതിനും വേഗത്തിലുള്ള നിരീക്ഷണം ഉറപ്പാക്കാനും അവക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കാനും ഫീല്‍ഡ് സെക്യൂരിറ്റി സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.

spot_img

Related Articles

Latest news