ത്രിദിന ഇസ്‌ലാഹീ പ്രഭാഷണത്തിന് തുടക്കമായി: ആരാധനാലയ സംരക്ഷണ നിയമം പാലിക്കണം: കെ എൻ എം

ചെറുവാടി: ആരാധനാലയങ്ങളുടെ മേലുള്ള അവകാശ വാദങ്ങൾ സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവുകൾ ഉണ്ടാക്കാനും മതസ്പർദ വളർത്താനും മാത്രമേ കാരണമാകുകയുള്ളൂ എന്ന് കെ.എൻ എം കൊടിയത്തൂർ മണ്ഡലം കമ്മിറ്റി പഴംപറമ്പിൽ സംഘടിപ്പിച്ച ഇസ്‌ലാഹീ പ്രഭാഷണ പരമ്പര അഭിപ്രായപ്പെട്ടു.

കെ എൻ എം സംസ്ഥാന ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനി ഉത്ഘാടനം ചെയ്തു. എം.അബ്ദുറഹിമാൻ മദനി അദ്ധ്യക്ഷനായിരുന്നു. ജൗഹർ അയനിക്കോട് മുഖ്യ പ്രഭാഷണം നടത്തി. ഇ മോയിൻ മാസ്റ്റർ സ്വാഗതവും കെ.പി മുഹമ്മദ് മോൻ നന്ദിയും പറഞ്ഞു. ശനിയാഴ്ച സുലൈമാൻ സ്വബാഹിയും ഞായർ ഡോ: മുനീർ മദനിയും പ്രസംഗിക്കും.

spot_img

Related Articles

Latest news