കോഴിക്കോട് അമ്മയും മകളും ഉൾപ്പെടെ മൂന്ന്‌പേര്‍ പുഴയില്‍ മുങ്ങി മരിച്ചു.

കോഴിക്കോട് കുന്ദമംഗലത്ത് ചെത്തുകടവ് പുഴയില്‍ മൂന്ന് പേര്‍ മുങ്ങിമരിച്ചു.രണ്ട് സ്ത്രീകളും ഒരുകുട്ടിയുമാണ് മരിച്ചത്.

കാരിപ്പറമ്പത്ത് സിന്ധു എന്ന മിനി (48) മകൾ ആതിര (24), കുന്ദമംഗലം പൊയ്യ കുഴിമണ്ണില്‍ ഷിജുവിന്‍റെ മകൻ അദ്വൈത് (12) എന്നിവരാണ് മരിച്ചത്.

അദ്വൈതിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു പേർ കൂടി മരണപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അദ്വൈതിന്‍റെ അമ്മ ഷിനുജയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊയ്യം പുളിക്കമണ്ണില്‍ കടവിലാണ് അപകടം നടന്നത്.

spot_img

Related Articles

Latest news