തൃശ്ശൂര്‍ പൂരം നിയന്ത്രണങ്ങളോടെ നടത്തും

തൃശ്ശൂര്‍: കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ തൃശ്ശൂര്‍ പൂരം നിയന്ത്രണങ്ങളോടെ നടത്താന്‍ തീരുമാനം. കഴിഞ്ഞ തവണ ചരിത്രത്തിലാദ്യമായി ചടങ്ങുകള്‍ മാത്രമായാണ് പൂരം നടത്തിയത്

പൂരം കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും. ജനങ്ങളെത്തുന്നത് പരമാവധി നിയന്ത്രിക്കും. രോഗ വ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും എത്ര വിപുലമായി പൂരം നടത്തണമെന്നും എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നും തീരുമാനിക്കുക.

ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. രണ്ടാഴ്ച കൂടുമ്പോള്‍ സമിതി യോഗം ചേര്‍ന്ന സാഹചര്യങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്തും. മാര്‍ച്ചില്‍ അന്തിമ തീരുമാനമെടുക്കാനാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്.

ഏപ്രില്‍ 23നാണ് പൂരം. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തീരുമാനമെടുക്കാമെന്ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ഇതോടൊപ്പം പൂരം എക്സിബിഷനും നടത്തും.

spot_img

Related Articles

Latest news