സൗദിയിലെയും ഖത്തറിലെയും അറിയപ്പെടുന്ന കലാ. സാംസ്കാരിക. ജീവകാരുണ്ണ്യ സംഘടനയായ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ പുതിയ മുഖ്യരക്ഷാധികാരി ആയി ജെ കെ. മേനോൻ സ്ഥാനം ഏറ്റെടുത്തു.
zoom മീറ്റിൽ നടന്ന തൃശൂർ ജില്ലാ സൗഹൃദവേദി ഖത്തർ – സൗദി കോർ കമ്മറ്റി യോഗത്തിലാണ് എല്ലാ അംഗങ്ങളുടെയും നിരന്തരമായ അഭ്യർത്ഥനയെ മാനിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം ഉണ്ടായത്.
യോഗത്തിന് സൗഹൃദവേദി ഖത്തർ പ്രസിഡന്റ് അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. സൗദി ഘടകം ഭാരവാഹികളായ ധനഞ്ജയ കുമാർ, ഷാഹിദ് അറക്കൽ, ഗിരിജൻ, ശങ്കര വാര്യർ, ബഷീർ വാടാനപ്പള്ളി, അഷറഫ്, കൃഷ്ണകുമാർ, മാള മുഹ്യുദ്ധീൻ ഹാജി, ശരത് ജോഷി എന്നിവരും ഖത്തർ ഘടകം ഭാരവാഹികളായ സലീം, മുഹ്സീൻ, മുസ്തഫ, ശ്രീനിവാസൻ, ഇസ്മായിൽ എന്നിവരും ആശംസകൾ നേർന്നു.
നോർക്ക റൂട്സ് വൈസ് ചെയർമാനും തൃശൂർ ജില്ലാ സൗഹൃദവേദി സ്ഥാപക നേതാവും മുഖ്യരക്ഷധികാരിയുമായിരുന്ന പത്മശ്രീ സി.കെ. മേനോൻ സാർ വേർപിരിഞ്ഞതിന്റെ നഷ്ടം അദ്ദേഹത്തിന്റെ മകൻ ശ്രീ. ജെ കെ മേനോൻ തൃശൂർ ജില്ല സൗഹൃദവേദിയുടെ മുഖ്യരക്ഷധികാരി ആയി സ്ഥാനം ഏറ്റെടുക്കുന്നത്തോടെ കുറച്ചെങ്കിലും പരിഹരിക്കാൻ കഴിയും എന്നും ഇതിലൂടെ സംഘടനക്ക് കൂടുതൽ നന്മയാര്ന്ന പ്രവർത്തനങ്ങൾ നടത്തുന്നതിനു
കഴിയും എന്നും ആശംസപ്രസംഗത്തിൽ സംസാരിച്ചവർ എല്ലാം പറഞ്ഞു.
തന്റെ പിതാവ് തുടങ്ങി വെച്ച
സാഹോദര്യത്തിന്റേയും സഹവർത്തിത്വത്തിന്റേയും, ജീവകാരുണ്ണ്യത്തിന്റെയും പാത തന്നെ താനും പിന്തുടരുമെന്നും മറുപടി പ്രസംഗത്തിൽ ജയകൃഷ്ണമേനോൻ പറഞ്ഞു.
യോഗത്തിന് സൗദി ഘടകം ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ സ്വാഗതവും ഖത്തർ ഘടകം ജനറൽ സെക്രട്ടറി ശശിധരൻ നന്ദിയും പറഞ്ഞു.