തൃത്താലയിൽ തീ പാറും

പാലക്കാട് : കേരളം രാഷ്ട്രീയത്തിലെ ശക്തരായ രണ്ടു യുവ നേതാക്കൾ മാറ്റുരക്കുന്ന മണ്ഡലമാണ് ഇക്കുറി തൃത്താല. കോൺഗ്രസ് രാഷ്ട്രീയത്തിലെ നിലപാടുകൾ കൊണ്ട് അറിയപ്പെടുന്ന, നിലവിലെ തൃത്താല എംഎൽഎ യുമായ വി.ടി. ബൽറാമും എൽ ഡി എഫ് സ്ഥാനാർത്ഥിയും മുൻ എംപി യുമായ എം.ബി രാജേഷും.

രണ്ടുപേരിൽ ആരെ തള്ളും ആരെ കൊള്ളും എന്ന സംശയത്തിലായിരുക്കും സ്വതന്ത്രമായി ചിന്തിക്കുന്ന വോട്ടർമാർ. രണ്ടു മുന്നണികളും മാറി മാറി വിജയിച്ച മണ്ഡലമാണ് തൃത്താല . 2011 മുതൽ തൃത്താല യിൽ വിജയിക്കുന്ന ബൽറാമിൽ നിന്ന് സീറ്റ് തിരിച്ചെടുക്കാൻ ശക്തനായ ഒരു എതിരാളി വേണമെന്ന അടിസ്ഥാനത്തിലാണ് എം ബി രാജേഷിന്റെ പേര് ഉയർന്നു വന്നത്.

spot_img

Related Articles

Latest news