മുത്തച്ഛനെത്തിയപ്പോള്‍ ചായയുണ്ടാക്കി, ചേര്‍ത്തത് കീടനാശിനി, 4 പേര്‍ക്ക് ദാരുണാന്ത്യം

ലക്‌നൗ : രാവിലെ മാതാവ് പശുവിനെ കറക്കുന്നതിനിടെ വീട്ടിലേക്കെത്തിയ മുത്തച്ഛന് ചായയുണ്ടാക്കിക്കൊടുത്ത ആറു വയസ്സുകാരന്‍ അബദ്ധത്തില്‍ ചായയില്‍ കീടനാശിനി ചേര്‍ത്തതിനെ തുടര്‍ന്ന് കുട്ടികളടക്കം നാലു പേര്‍ക്ക് ദാരുണാന്ത്യം.

ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു ദാരുണസംഭവം.

ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം താമസിച്ചിരുന്ന ശിവ് നന്ദന്റെ ഭാര്യാപിതാവ് രവീന്ദ്ര സിംഗ് വീട്ടിലെത്തിയപ്പോള്‍ കുട്ടികളുടെ മാതാവ് പശുവിനെ കറക്കുകയായിരുന്നു. ഈ സമയം ആറുവയസുകാരനായ കൊച്ചുമകന്‍ ശിവാംഗ് ചായ തയ്യാറാക്കി. വെള്ളം തിളച്ചപ്പോള്‍ ചായപ്പൊടിക്ക് പകരം അടുക്കളയിലുണ്ടായിരുന്ന കീടനാശിനി ചേര്‍ത്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

ശിവാംഗിനൊപ്പം മുത്തച്ഛന്‍ രവീന്ദ്ര സിംഗ് (55), പിതാവ് ശിവ് നന്ദന്‍ (35), ഇളയ കുട്ടി ദിവാംഗ് (5) എന്നിവരും അയല്‍ക്കാരനായ സോബ്രാന്‍ സിംഗും ചായ കുടിച്ചു. ചായ കുടിച്ചതിന് പിന്നാലെ അഞ്ചുപേര്‍ക്കും ശാരീരിക അസ്വസ്ഥത തുടങ്ങി. ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് എല്ലാവരെയും മെയിന്‍പുരിയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രവീന്ദ്ര സിംഗും ശിവാംഗും ദിവാംഗും മരിച്ചു. തുടര്‍ന്ന് കുട്ടികളുടെ പിതാവ് ശിവ് നന്ദനെയും സോബ്രാനെയും ഇറ്റാവയിലെ സഫായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കി മാറ്റി. ചികിത്സയിലിരിക്കെ സോബ്രാന്‍ സിംഗും മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള ശിവ് നന്ദന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

spot_img

Related Articles

Latest news