ന്യൂഡൽഹി: കർഷകർ ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം നടത്തും. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാകും പ്രധാനമായും കര്‍ഷക സംഘടനകളുടെ നേതൃത്വത്തിൽ ട്രെയിന്‍ തടയുക.
സമരത്തിന് മുന്നോടിയായി പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. റെയില്‍വേ പോലീസിനെ അധികമായി വിന്യസിച്ചു. സമരത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ നിന്നുള്ള ഏതാനും ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകള്‍ വഴി തിരിച്ച് വിടാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.
ഉച്ചക്ക് 12 മുതല്‍ നാല് വരെയാണ് പ്രതിഷേധം. സമരം സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. അതേസമയം, കേരളത്തെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.