ഓട്ടോ ടാക്സിയും ബൈക്കും കൂട്ടിയിടിച്ച്‌ പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരം പനങ്ങാട് ഓട്ടോ ടാക്സിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. എസ്.എന്‍.പുരം പനങ്ങാട് 25-ാം കല്ലിന് പടിഞ്ഞാറ് തരൂപീടികയില്‍ ഹബീബിന്റെ മകന്‍ ഹഫീല്‍ റഹ്മാന്‍ (18) ആണ് മരിച്ചത്. ശാന്തിപുരം എം.എ.ആര്‍.എം. ജി. വി.എച്ച്‌.എസ്.എസ്. വിദ്യാര്‍ഥിയാണ്.

ഹഫീലിന്‍റെ കൂടെ ബൈക്കിലുണ്ടായിരുന്ന എസ്.എന്‍.പുരം കട്ടന്‍ബസാര്‍ സ്വദേശി പൂതോട്ട് രാജന്റെ മകന്‍ രാഹുല്‍ (19) നെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പതരയോടെ പനങ്ങാട് സ്കൂളിന് മുന്നിലെ ദേശീയ പാതയിലായിരുന്നു അപകടം.

ഓട്ടോ ടാക്സി പെട്ടെന്ന് തിരിച്ചതാണ് അപകട കാരണമെന്ന് പറയുന്നു. ഓട്ടോ ടാക്സിയില്‍ തട്ടിയ ബൈക്ക് തുടര്‍ന്ന് റോഡരികിലെ പോസ്റ്റിലിടിക്കുകയായിരുന്നു.

ഹഫീലിന്‍റെ മൃതദേഹം കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രി മോര്‍ച്ചറിയില്‍. മതിലകം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഹഫീലിന്റെ പിതാവ് ഹബീബ് സൗദിയിലാണ്. മാതാവ്: സുബൈദ. സഹോദരന്‍: ഷാഹിന്‍ (വിദ്യാര്‍ഥി).

spot_img

Related Articles

Latest news