വിവിധ തരം മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വ്യത്യസ്ത കളക്ഷന്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കും
തിരുവനന്തപുരം : കേവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന ജൈവ വിസര്‍ജ്ജ്യമല്ലാത്ത മാലിന്യങ്ങളുടെ ആനുകാലിക ശേഖരണ ഡ്രൈവ് പുനരാരംഭിക്കാന്‍ സിറ്റി കോര്‍പ്പറേഷന്‍ ഒരുങ്ങുന്നു. വിവിധ തരം മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ഈ മാസം മൂന്ന് വ്യത്യസ്ത കളക്ഷന്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള പ്രധാന ഡ്രൈവ് മാര്‍ച്ച് 20 നും ഗ്ലാസ് മാലിന്യങ്ങള്‍ മാര്‍ച്ച് 25 നും പഴയ പാദരക്ഷകളും ബാഗുകളും മാര്‍ച്ച് 31 നും നടക്കും.
വഞ്ചിയൂര്‍ ജംഗ്ഷന്‍, കഴക്കൂട്ടം വാര്‍ഡ് കമ്മിറ്റി ഓഫീസിന് സമീപം, മുടവന്‍മുഗള്‍ ജംഗ്ഷന്‍, പൈപ്പിന്‍മൂട് ജംഗ്ഷന്‍, പുത്തരിക്കണ്ടം മൈതാനം, ശ്രീകാര്യത്ത് പെട്രോള്‍ പമ്പിന് സമീപം, കടകമ്പള്ളിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസ് എന്നീ ഏഴ് സ്ഥലങ്ങളില്‍ കളക്ഷന്‍ പോയിന്റുകള്‍ സ്ഥാപിക്കും.
കോര്‍പ്പറേഷന്റെ സംസ്‌കരണകേന്ദ്രങ്ങളില്‍ ജൈവ വിസര്‍ജ്ജ്യമല്ലാത്ത മാലിന്യ ശേഖരണം നിലവിലുള്ള സംവിധാനമനുസരിച്ച് രാവിലെ 7 മുതല്‍ രാവിലെ 9 വരെ തുടരും. താമസക്കാര്‍ക്ക് സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അടുത്തുള്ള സൗകര്യം കണ്ടെത്താനാകും.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് എല്ലാത്തരം മാലിന്യങ്ങളും ശേഖരിക്കുന്നതിനായി കോര്‍പ്പറേഷന്‍ ഡ്രൈവുകള്‍ തുടങ്ങിയിരുന്നു. ഈ സംരംഭം താമസിയാതെ ജനപ്രിയമായി, ഒരു ദിവസം ടണ്‍ മാലിന്യങ്ങള്‍ ശേഖരിക്കപ്പെട്ടു, അങ്ങനെ പൊതു ഇടങ്ങളില്‍ മാലിന്യങ്ങള്‍ കുറയുലയും ശേഖരിച്ച മാലിന്യങ്ങള്‍ പുനരുപയോഗത്തിനായി വിവിധ ഏജന്‍സികള്‍ക്ക് കൈമാറുകായും ചെയ്തിരുന്നു.