റിയാദിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് ക്യാമ്പയിന് ഉജ്ജ്വല തുടക്കം.

റിയാദ്: വരുന്ന ലോകസഭ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് റിയാദിലെ പ്രവാസികൾക്കിടയിൽ  യുഡിഫ് നടത്തുന്ന പ്രചരണ ക്യാമ്പയിന് ഉജ്ജ്വല തുടക്കം. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെനൻഷനിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. റിയാദ് യുഡിഎഫ് കോ ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ച യോഗം സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. റിയാദിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്യുന്നു.

ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുവാനുള്ള അതിപ്രധാനമായ തെരെഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. രാജ്യത്തിന്റെ ആത്മാവ് നിലനിൽക്കുന്നത് മതേതരത്വത്തിലും സൗഹാർദ്ധത്തിലുമാണ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം മതത്തിന്റെ പേരിൽ വിഭജിക്കുവാനുള്ള ശ്രമമാണ് നടത്തുന്നത്. ബിജെപിയെ എതിർക്കുന്ന രാഷ്ട്രീയ നേതാക്കളെ അന്വേഷണ ഏജൻസികളെ വെച്ച് ജയിലിലടക്കുന്ന സമീപനം ഭീരുത്വമാണ്. മതം മാനദണ്ഡമാക്കി പൗരത്വം നൽകുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.
ഇലക്ട്രൽ ബോണ്ട്‌ വഴി കോടികൾ സാമ്പാദിച്ച ബിജെപി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബാങ്ക് അകൗണ്ട് മരവിപ്പുകയും ഭീമമായ സംഖ്യ പിഴ ചുമത്തുകയും ചെയ്ത ജനാധിപത്യ വിരുദ്ധ നിലപാട് അംഗീകരിക്കാൻ കഴിയില്ല. കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. പല കേസുകളിലും കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാട് അവർ തമ്മിലുള്ള നീക്കുപോക്കിന്റെ ഉദാഹരണങ്ങളാണ്. കോൺഗ്രസിനെ ദുർഭലപ്പെടുത്തി കേരളത്തിൽ തുടർച്ചയായി ഭരണം കരസ്ഥമാക്കാനുള്ള ദുഷിച്ച രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നത്. ഈ അവസരവാദ നിലപാടിനെതിരെ കേരളീയ സമൂഹം വിധിയെഴുതുമെന്നും കൺവെൻഷനിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.

ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കുള്ള കർമ്മപദ്ധതികൾക്കും യോഗം അംഗീകാരം നൽകി. റിയാദിലെ വിവിധ ഏരിയകളിൽ കൺവെൻഷനുകൾ, ജില്ലാ യുഡിഎഫ് കോ ഓഡിനേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ല കൺവെൻഷനുകൾ, പാർലിമെന്റ് മണ്ഡലം യോഗങ്ങൾ, ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് വിവിധ ഭാഷകളിൽ തയ്യാറാക്കിയ ലഖുലേഘകളുടെ വിതരണം. സോഷ്യൽ മീഡിയ പ്രചരണം, പ്രവാസികളുടെ താമസ സ്ഥലം സന്ദർശനം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതി രേഖ യുഡിഎഫ് കോ ഓഡിനേഷൻ കമ്മിറ്റി കൺവീനർ സുരേഷ് ശങ്കർ അവതരിപ്പിച്ചു.

കേരളത്തിലെ ഇരുപത് യുഡിഎഫ് സ്ഥാനാർത്ഥികളുടെയും വോട്ടഭ്യർത്ഥിച്ചിട്ടുള്ള വീഡിയോ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചു.  സ്ഥാനാർത്ഥികളുടെ പോസ്റ്റർ ഉയർത്തി മുദ്രാവാക്യം വിളിച്ചതും പ്രവർത്തകർക്ക് ആവേശം നൽകി. യുഡിഎഫ് വൈസ് ചെയർമാൻ ഫൈസൽ ബാഹസൻ ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.യുഡിഎഫ് മുന്നണി ഭാരവാഹികളായ കുഞ്ഞികുമ്പള, കെ കെ കോയാമുഹാജി, സലീം കളക്കര, ഉസ്മാൻ അലി പാലത്തിങ്ങൽ, റഷീദ് കൊളത്തറ, മുജീബ് ഉപ്പട, അസ്‌കർ കണ്ണൂർ, ഷാജി സോന, അബ്ദുറഹ്മാൻ ഫാറൂഖ്, അഡ്വ അനീർ ബാബു എന്നിവർ പ്രസംഗിച്ചു. യുഡിഎഫ് കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും, കെകെ തോമസ് നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news