കാട്ടാന ആക്രമണം; വയനാട്ടില്‍ ശനിയാഴ്ച യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി ഹര്‍ത്താല്‍

കാട്ടാന ആക്രമണത്തില്‍ തുടര്‍ച്ചയായി ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ ശനിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്ത യു.ഡി.എഫിന് പിന്നാലെ എല്‍.ഡി.എഫും, ബി.ജെ.പിയും.

ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് മനുഷ്യ ജീവനുകള്‍ നഷ്ടമായ പശ്ചാത്തലത്തില്‍ സര്‍ക്കാരും വന വകുപ്പും ഗുരുതര അനാസ്ഥ തുടരുന്നുവെന്ന് ആരോപിച്ചാണ് ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ ആചരിക്കുകയെന്ന് യു.ഡി.എഫ്. നേതൃത്വം അറിയിച്ചു.

കാട്ടാന ആക്രമണത്തില്‍ 17 ദിവസത്തിനിടെ മൂന്ന് പേര്‍കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ വന്യമൃഗശല്യത്തിന് ശ്വാശത പരിഹാരം കാണണമെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എല്‍.ഡി.എഫ്. ഹര്‍ത്താല്‍.ഇതേ ആവശ്യം ഉന്നയിച്ച് ബി.ജെ.പി പ്രവർത്തകരും ഹർത്താൽ പ്രഖ്യാപിച്ചു.

spot_img

Related Articles

Latest news