ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും വീണ്ടെടുക്കാൻ ഇന്ത്യ മുന്നണി അധികാരത്തിൽ തിരിച്ചു വരണം: യുഡിഎഫ് തൃശൂർ ജില്ലാ കമ്മറ്റി

റിയാദ്:ആസന്നമായ ലോക സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ജനാധിപത്യം തിരിച്ചുപിടിക്കാൻ ഇന്ത്യ മുന്നണി അധികാരത്തിൽ തിരിച്ചെത്തിയെ മതിയാകു എന്ന് യുഡിഎഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിച്ചവർ ഒരേ സ്വരത്തിൽ ആവശ്യപെട്ടു.

ബത്ത ഒഐസിസി ഓഫീസ് സബർതിയിൽ ചേർന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷന് യുഡിഎഫ് തൃശൂർ ജില്ലാ കമ്മിറ്റി ചെയർമാൻ നാസർ വലപ്പാട് അധ്യക്ഷത വഹിച്ചു.റിയാദ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കോർഡിനേഷൻ കൺവീനർ സുരേഷ് ശങ്കർ യോഗം ഉത്ഘാടനം ചെയ്തു.
തൃശൂർ പാർലിമെന്റ് സ്ഥാനാർഥികളായ കെ മുരളീധരൻ, ആലത്തൂർ സ്ഥാനാർഥി രമ്യ ഹരിദാസ്, ചാലക്കുടി സ്ഥാനാർഥി ബെന്നി ബെഹനാൻ തുടങ്ങിയവരുടെ വിജയം ഉറപ്പാണെന്നും . സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ഫാസിസ്റ്റു ശക്തികൾക്കു സ്ഥാനമില്ല എന്ന് ഉറപ്പിക്കുവാൻ നമ്മുടെ സ്ഥാനാർഥികൾ വിജയിച്ചേ തീരു എന്നും മോദി ഇനി എത്ര പ്രാവശ്യം തൃശൂരിൽ വന്നാലും കെ മുരളീധരൻ അടക്കമുള്ള എല്ലാ യുഡിഎഫ് സ്ഥാനാർഥികളും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഉത്ഘാടന പ്രസംഗത്തിൽ സുരേഷ് ശങ്കർ പറഞ്ഞു.

കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗ്ഗനൈസിങ്‌ സെക്രട്ടറി സത്താർ താമരത്തു മുഖ്യ പ്രഭാഷണം നടത്തി.
ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമായ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തു അതിന്റെ മത നിരപേക്ഷ മനസാണ് എന്നാല്‍ ബി ജെപി യുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ നമ്മുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് പ്രഹരമേറ്റു തുടങ്ങി. ആര്‍ എസ് എസ് ആസ്ഥാനത്ത് നിന്നെഴുതുന്ന തിരക്കഥക്കനുസരിച്ച് ഭരണം നടത്താന്‍ മോദീ – അമിത് ഷാ കൂട്ട് കെട്ട് അത്യുത്സാഹം കാണിച്ചു. മതേതരത്വമെന്ന മഹിതമായ ആശയത്തെ കുഴിച്ച് മൂടാന്‍ സാധ്യമായ എല്ലാ വഴികളും ഇവര്‍ തേടി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ളവരെ തിരസ്‌കരിച്ച് സര്‍വര്‍ക്കറെ പോലെയുള്ള വര്‍ഗ്ഗീയവാദികള്‍ക്ക് പ്രാധാന്യം നല്‍കി.
ഭരണഘടനെയെ പ്രകടമായി ഇല്ലാതാക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശബ്ദിക്കുന്നവരെയെല്ലാം കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുന്നു.ഇനിയും നമ്മൾ പ്രതികരിക്കാതിരുന്നാൽ ഇന്ത്യ മുന്നണി അധികാരത്തിൽ എത്തിയില്ല എങ്കിൽ ഇന്ത്യ യുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും സത്താർ തന്റെ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. അതുപോലെ തന്നെ കേരളത്തിലെ സ്ഥിതിയും വിഭിന്നമല്ല
ഏകാധിപതിയെപ്പോലെ പിണറായി വിജയന്‍ മുഖ്യമന്ത്രിക്കസേരയിലിരുന്ന് അധികാരം കയ്യാളുമ്പോള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളുടെ ജീവിതഭാരം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ എല്ലാ ക്ഷേമപ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുന്നു. ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്ന തൊഴിലാളികളും സര്‍ക്കാരിനെതിരെ സമര രംഗത്താണ്. പൊതുവിദ്യാഭ്യാസ മേഖലയും, പൊതുമേഖലയും തകര്‍ച്ചയുടെ വക്കിലാണ്, സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ധൂര്‍ത്തും ആഡംബര ചിലവുകളും ഒഴിവാക്കി നികുതി പിരിവ് ഊര്‍ജിതപ്പെടുത്തണ്ട സര്‍ക്കാര്‍ കേരളീയവും, നവകരള സദസ്സും നടത്തി കോടികള്‍ ധൂര്‍ത്തടിക്കുകയാണ്.
ജനഹിതം മനസ്സിലാക്കി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ജനപ്രതിനിധികള്‍ ഉയര്‍ന്നുവരേണ്ടത് നാടിന്റെ ആവശ്യമാണ്. ജനോപകാര ക്ഷേമ പ്രവര്‍ത്തനങ്ങളുമായി എന്നും നാടിനൊപ്പം നിന്ന യുഡി.എഫിനൊപ്പം ഈ തിരഞ്ഞെടുപ്പിൽ ജനങ്ങളും നാടുo നില്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമേതുമില്ല എന്നും സത്താർ താമരത്തു പറഞ്ഞു.യുഡിഫ് റിയാദ് കമ്മിറ്റി ചെയർമാൻ
അബ്‌ദുള്ള വല്ലാഞ്ചിറ,
അൻഷാദ് കെഎംസിസി
ഒഐസിസി വർക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്നു, സംഘടനാ ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ, അഷ്‌റഫ്‌ വെള്ളേപ്പാടം കെഎംസിസി,
ഒഐസിസി നാഷണൽ കമ്മിറ്റി ഭാരവാഹികളായ അഡ്വ. അജിത്, റഹ്‌മാൻ മുനമ്പത്തു, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്മാരായ മുഹമ്മദലി മണ്ണാർക്കാട്, ബാലു കുട്ടൻ,ഷുക്കൂർ ആലുവ, അമീർ പട്ടണത് ജില്ലാ പ്രസിഡന്റ്മാരായ ബഷീർകോട്ടയം, അർഷാദ്, അൻസാർ വർക്കല,
സിദ്ധിക്ക് കല്ലുപറമ്പൻ, മാത്യു ജോസഫ്,
മുഹമ്മദ്‌ കുട്ടി ചേലക്കര, രാജേഷ് ഉണ്ണിയാട്ടിൽ,ജമാൽ അറക്കൽ തൽഹത്, മുസ്ലീം ലീഗ് ന്യൂന പക്ഷ സെൽ അംഗം ഹംസ,
തുടങ്ങിയവർ കൺവെന്ഷന് ആശംസകൾ അറിയിച്ചു. തൃശൂരിൽ നിന്നുള്ള സ്ഥാനാർഥികളായ കെ മുരളീധരൻ, ബെന്നി ബെഹനാൻ, രമ്യാ ഹരിദാസ് എന്നിവർ ടെലിഫോണിലൂടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് അൻസായി ഷൌക്കത്ത് ആമുഖo പറഞ്ഞ തിരഞ്ഞെടുപ്പ് കൺവെന്ഷന് യുഡിഎഫ് തൃശൂർ ജില്ലാ കമ്മിറ്റി ജനറൽ കൺവീനർ കബീർ വൈലത്തൂർ സ്വാഗതവും തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി മാത്യു സിറിയക് നന്ദിയും പറഞ്ഞു.

ജയൻ കൊടുങ്ങലൂർ, ഇബ്രാഹിം ചേലക്കര, ജോയ് ഔസേഫ്,. നോയൽ, റസാഖ് മുള്ളൂർക്കര, ഷാഹിദ് അറക്കൽ കെഎംസിസി എന്നിവർ കൺവെന്ഷന് നേതൃത്വം നൽകി.

spot_img

Related Articles

Latest news