യു.ഡി.എഫിന് ഇത് നിര്‍ണായക പോരാട്ടം
കണ്ണൂര്‍: യു. ഡി. എഫ്. അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി പിണറായി വിജയന് കല്‍ത്തുറുങ്ക് ഉറപ്പാണെന്ന് കണ്ണൂര്‍ എം.പി. കെ. സുധാകരന്‍. ഈ തിരഞ്ഞെടുപ്പ് യു.ഡി.എഫിനെ ഏറെ പ്രധ്യാന്യമുള്ളതാണ്. അഞ്ച് കൊല്ലം എല്‍.ഡി.എഫ്. അഞ്ചു കൊല്ലം യു.ഡി.എഫ്. എന്ന സാഹചര്യമല്ല. ഇത്തവണ കോണ്‍ഗ്രസ് തോറ്റാല്‍ കേരളത്തില്‍ മൂന്നാമതൊരു ശക്തി ഉയര്‍ന്നു വരുമെന്നും സുധാകരന്‍ വ്യക്തമാക്കി. ഇരിക്കൂറില്‍ തിരഞ്ഞെടുപ്പു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും സുധാകന്‍ പറഞ്ഞു. നാലു വര്‍ഷം കൊണ്ട് നടന്ന, ഐ ടി കോർഡിനേറ്ററാക്കി, താമസിക്കുന്ന ഹോട്ടലില്‍ താമസിപ്പിച്ച സ്വപ്നയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജനം അറിയാതിരിക്കാനുള്ള വസ്തുതകള്‍ ഉള്ളത് കൊണ്ടാണ് സ്വപ്നയെ അറിയില്ലന്ന് പറയാന്‍ കാരണം. സംസ്ഥാനത്ത് യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ പിണറായി വിജയന് കല്‍ത്തുറുങ്ക് ഉറപ്പാണ്.
പിണറായി വിജയന്‍ ഉള്ളുപ്പില്ലായ്മയുടെ പ്രതീകമാണ്. ഓഖി ദുരന്തത്തില്‍ മൃതദേഹങ്ങള്‍ കടല്‍ തീരത്ത് അടിഞ്ഞപ്പോള്‍, ഫയല്‍ നോക്കിയിരുന്ന ക്രൂരനാണ് മുഖ്യമന്ത്രി. ജനങ്ങള്‍ നേരിട്ടപ്പോള്‍ റവന്യു മന്ത്രിയുടെ കാറില്‍ മുഖ്യമന്ത്രി രക്ഷപ്പെട്ടു. ജനങ്ങളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട മുഖ്യമന്ത്രിയില്‍ നിന്ന് ഈ നാട് എന്ത് ഔന്നത്യമാണ് പ്രതീക്ഷിക്കേണ്ടതെന്നും സുധാകരന്‍ ചോദിക്കുന്നു.