തെരഞ്ഞെടുപ്പ് പര്യടനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തും

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തും. എറണാകുളം,കോട്ടയം,ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും.തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍, കൂടിക്കാഴ്ചകള്‍, പൊതു യോഗങ്ങള്‍, വിദ്യാര്‍ഥികളുമായുള്ള സംവാദം എന്നിവ ഉള്‍പ്പെടുന്നതാകും രാഹുലിന്റെ പര്യടനം.

രാവിലെ 11ന് കൊച്ചിയില്‍ എത്തുന്ന രാഹുല്‍ 11.30ന് സെന്റ് തെരേസാസ് കോളജിലെത്തി വിദ്യാര്‍ഥികളുമായി സംവദിക്കും.തുടര്‍ന്ന് വൈപ്പിന്‍, കൊച്ചി, തൃപ്പുണിത്തുറ നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്ത ശേഷം വൈകിട്ട് ആലപ്പുഴ ജില്ലയിലെത്തും. ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്യും.

23നാകും കോട്ടയം ജില്ലയില്‍ രാഹുല്‍ സന്ദര്‍ശനം നടത്തുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളി, കോട്ടയം, കഞ്ഞിരപ്പള്ളി, പാലാ, പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതു യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.

spot_img

Related Articles

Latest news