വാക്‌സിനെടുത്തില്ലെങ്കില്‍ സൗദിയില്‍ ജോലി പോകും

സൗദിയില്‍ കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനും പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിനും വാക്‌സിനെടുത്തവര്‍ക്ക് മാത്രമാകും അനുമതി.വാക്‌സിന്‍ സ്വീകരിക്കാത്തവരെ 20 ദിവസം കഴിഞ്ഞാല്‍ നിബന്ധനകള്‍ പാലിച്ച്‌ പിരിച്ചുവിടാനും സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ട്.

സമ്പൂർണ്ണമായ വാക്‌സിനേഷന്‍ പദ്ധതിയിലൂടെ സാധാരണ നിലയിലേക്ക് രാജ്യത്തെ എത്തിക്കുകയെന്ന മന്ത്രാലയത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി. പുതിയ നിയമ പ്രകാരം വാക്‌സിനെടുക്കാത്തവര്‍ക്ക് അടുത്ത ഘട്ടത്തോടെ ജോലി നഷ്ടമാകും.

spot_img

Related Articles

Latest news